കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം രാജ്യത്തു വെള്ളിയാഴ്ച ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കൊച്ചിയിൽ. 35 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്. ഏറ്റവും കുറഞ്ഞ ചൂട് രാജസ്ഥാനിലെ സികറിലാണ്. 2.8 ഡിഗ്രി സെൽഷ്യസ്.

കഴിഞ്ഞ 8 ദിവസത്തിൽ 5 ദിവസവും രാജ്യത്തു ഏറ്റവും ഉയർന്ന ചൂട് രേഖപെടുത്തിയത് കേരളത്തിലാണ്. നാലുദിവസം കണ്ണൂരിലാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. ഡിസംബർ 16ന് 36.7 ഡിഗ്രി സെൽഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയത്. പുനലൂരിൽ 35.4 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.
തെക്ക് കിഴക്കൻ അറബിക്കടലിനും തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു