ദുബൈ: ടോസ് അക്കാദമി നടത്തിയ വിന്റർ ക്യാമ്പ് സമാപിച്ചു. ഡിസംബർ ഒമ്പതിന് തുടങ്ങിയ ക്യാമ്പ് ഡിസംബർ 20നാണ് സമാപിച്ചത്. പത്തു ദിവസം നീണ്ടുനിന്ന ക്യാമ്പിൽ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിൽനിന്നും പുറമെ നിന്നുമുള്ള നൂറ്റമ്പതിലേറെ കുട്ടികൾ പങ്കെടുത്തു.
ഫുട്ബാൾ, കരാട്ടേ, സ്കേറ്റിങ് എന്നീ കായിക ഇനങ്ങളിലെ പ്രഗല്ഭരായ കോച്ചുമാരുടെ കീഴിലാണ് കുട്ടികൾ പരിശീലനം നേടിയത്. ഡോ. അലവികുഞ്ഞ് (അസി. പ്രഫസർ, യൂനിവേഴ്സിറ്റി ഓഫ് ദുബൈ) മുഖ്യാതിഥിയായിരുന്നു. സുപ്രിയ (വൈസ് പ്രിൻസിപ്പൽ, നിംസ് ദുബൈ), സി.പി.എം കോയ, ഫാഹിം ഇജാസ് (സ്കൂൾ മാനേജർ, നിംസ് ദുബൈ) എന്നിവർ സന്നിഹിതരായിരുന്നു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും ടോസിന്റെ പേരിൽ പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു