പല്ലുകളിലെ കറ എങ്ങനെ കളയും?

പല്ലുകളിലെ കറ എങ്ങനെ കളയും?പുകവലിയും, അമിതമായ ചായ കുടിയും, ഭക്ഷണ ശീലവുമെല്ലാം പല്ലുകളെ കറയുള്ളതായി മാറ്റിയിട്ടുണ്ടാകും
കറ കളയാൻ സഹായിക്കുന്ന ടിപ്‌സുകൾ ഇതാഓയിൽ പുള്ളിംഗ്ശുദ്ധമായ വെളിച്ചെണ്ണ വായിൽ 10 – 15 ഹോൾഡ് ചെയ്തതിനു ശേഷം കുലുക്കുഴിയാം. വെളിച്ചെണ്ണ അൽപനേരം വായിൽ വെച്ചതിന് ശേഷം മാത്രം കുലുക്കുഴിയുക. വെളിച്ചെണ്ണ വായുടെ എല്ലാ ഭാഗത്തും പല്ലുകളിലും എത്തുന്നുണ്ട് എന്ന് ഉറപ്പാക്കണം. തുടർച്ചയായി ചെയ്യുകബേക്കിംഗ് സോഡടൂത്ത്‌പേസ്റ്റിന് പകരം ഒരു സ്പൂൺ ബേക്കിംഗ് സോഡ രണ്ട് സ്പൂൺ വെള്ളത്തിൽ ലയിപ്പിച്ച ശേഷം ഈ മിശ്രിതം കൊണ്ട് പല്ലുകൾ തേക്കുക. ഇത് ആഴ്ചയിൽ മൂന്ന് തവണയെങ്കിലും ചെയ്യാവുന്നതാണ്.പഴങ്ങളും പച്ചക്കറികളുംസ്ട്രോബെറി, പൈനാപ്പിൾ എന്നീ രണ്ട് ഫലങ്ങൾക്ക് പല്ലുകൾക്ക് വെണ്മ നൽകാൻ കഴിവുണ്ട്.പുകവലിപുകവലി, പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം എന്നിവ പാടെ ഒഴിവാക്കുക. ഇത്തരം ശീലങ്ങൾ പല്ലുകളിൽ മഞ്ഞനിറം ഉണ്ടാകുന്നതിന് കാരണമാകും.ഭക്ഷണംപല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഭക്ഷണം കഴിക്കുക. കാൽസ്യം ധാരാളമടങ്ങിയ ഭക്ഷണക്രമം പിന്തുടരുന്നത് പല്ലുകളെ ആരോഗ്യവും ഭംഗിയുമുള്ളതാക്കും

Latest News