ബംഗളൂരു: സൂര്യനെ ലക്ഷ്യമാക്കിയുള്ള ഇന്ത്യയുടെ ആദ്യ സൗര നിരീക്ഷണ പേടകമായ ആദിത്യ എല്‍1 ജനുവരി ആറിന് ലക്ഷ്യസ്ഥാനത്ത് എത്തുമെന്ന് ഐ.എസ്.ആര്.ഒ ചെയര്മാൻ എസ്.സോമനാഥ്. ഭൂമിയുടെയും സൂര്യന്റെയും ഇടയിലുള്ള ലഗ്രാഞ്ച് (എല്‍ 1) പോയന്റിലാണ് പേടകം എത്തിച്ചേരുക. പേടകം ലഗ്രാഞ്ച് പോയന്റില്‍ എത്തുന്നതിന്റെ കൃത്യമായ സമയം പിന്നീട് അറിയിക്കുമെന്നും സോമനാഥ് വ്യക്തമാക്കി.
VIDEO | “Aditya L1 will enter L1 point on January 6. That is what is expected; exact time will be announced at the appropriate time,” says ISRO Chairman S Somanath on Aditya L1 Mission. pic.twitter.com/qriJWfzcR8
— Press Trust of India (@PTI_News) December 22, 2023