ഹേഗ് : ഒരാഴ്ച നീണ്ട അനിശ്ചിതത്വത്തിന് ഒടുവില്‍ ഗാസ പ്രമേയം യുഎൻ രക്ഷാ സമിതി പാസാക്കി. വോട്ടെടുപ്പില്‍ നിന്ന് അമേരിക്കയും റഷ്യയും വിട്ടുനിന്നു.
ഉടൻ വെടിനിര്‍ത്തല്‍ ഉണ്ടാകണമെന്ന ആവശ്യം ഇല്ലാതെയാണ് പ്രമേയം പാസാക്കിയത്. ഇരുപക്ഷവും വെടിനിര്‍ത്തല്‍ ഉടമ്പടി ഉണ്ടാക്കണമെന്ന ആവശ്യം മാത്രമാണ് പ്രമേയത്തില്‍ ഉള്ളത്. പ്രമേയത്തില്‍ അടിയന്തരമായി യുദ്ധം അവസാനിപ്പിക്കണമെന്ന വാക്യത്തില്‍ അമേരിക്ക എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. അമേരിക്ക പ്രമേയത്തിന് വീറ്റോ ചെയ്തേക്കുമെന്ന സംശയം ബലപ്പെട്ടതും ഇതിന് പിന്നാലെയാണ്.
Read also : യുഎഇ യിൽ നിന്നും 303 ഇന്ത്യക്കാരുമായി പറന്ന വിമാനം മനുഷ്യക്കടത്തെന്ന സംശയത്തെ തുടർന്ന് ഫ്രാൻസിൽ തടഞ്ഞു
എന്നാല്‍ വോട്ടെടുപ്പിന്റെ ഘട്ടമെത്തിയപ്പോള്‍ അമേരിക്ക വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. യു എൻ പൊതുസഭ വൻ ഭൂരിപക്ഷത്തില്‍ വെടി നിര്‍ത്തല്‍ പ്രമേയം പാസാക്കിയിരുന്നു. എന്നാല്‍ ഉടൻ വെടിനിര്‍ത്തല്‍ വേണമെന്ന നിര്‍ദ്ദേശം പ്രമേയത്തില്‍ ഇല്ലാത്തതിനാല്‍ ഇസ്രയേലിന് മുകളില്‍ വലിയ സമ്മര്‍ദ്ദം ചെലുത്താൻ യുഎന്നിന് സാധിക്കില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു