തിരുവനന്തപുരം: നവ കേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിന് നേരെ തിരുവനന്തപുരത്ത് പലയിടത്തും പ്രതിഷേധമുണ്ടായി.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും യുവമോര്‍ച്ചാ പ്രവര്‍ത്തകരും ബസിന് നേരെ കരിങ്കൊടി കാണിച്ചു. പാറശാലയില്‍ പൊലീസും യുവമോര്‍ച്ച പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. നെയ്യാറ്റിൻകരയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി. വെള്ളായണി ജങ്ഷനില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി.
നെയ്യാറ്റിൻകരയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ഇവിടെയെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ഇവര്‍ മര്‍ദ്ദിച്ചു. പാറശ്ശാല പരശുവയ്ക്കലില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. കരിങ്കൊടി കാണിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ തടയാൻ ശ്രമിച്ച പൊലീസുകാരുമായാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പിന്നീട് നെയ്യാറ്റിൻ കരയില്‍ ബിജെപി പാര്‍ട്ടി ഓഫീസിനു നേരെ കല്ലേറുണ്ടായി. സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി.
തിരുവനന്തപുരം വെള്ളായണി ജംഗ്ഷനില്‍ ഡിവൈഎഫ്ഐ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. മുഖ്യമന്ത്രിക്ക് എതിരെ യൂത്ത് കോണ്‍ഗ്രസ് കരിങ്കോടി പ്രതിഷേധം നടത്തിയതോടെയാണ് സംഘര്‍ഷം ഉണ്ടായത്. ഈ സമയത്ത് പൊലീസ് സ്ഥലത്ത് ഉണ്ടായിരുന്നു. പാറശ്ശാലയിലെ നവകേരള സദസ്സ് കഴിഞ്ഞ് മന്ത്രിസഭ മടങ്ങിവരും വഴിയാണ് പ്രതിഷേധം ഉണ്ടായത്.