മനാമ: ഉത്തരമേഖല ഗവർണറേറ്റ് ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു. രാജാവ് ഹമദ് ബിൻ ഈസ ആൽഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർക്കും ബഹ്റൈൻ ജനതക്കും ഗവർണറേറ്റിലെ മുഴുവൻ ജനങ്ങളുടെയും ആശംസകൾ നേർന്നുകൊണ്ട് ഗവർണർ അലി ബിൻ അശ്ശൈഖ് അബ്ദുൽ ഹുസൈൻ അൽ അസ്ഫൂർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
രാജ്യത്തോടും ഭരണാധികാരികളോടുമുള്ള കൂറും സ്നേഹവും പ്രകടിപ്പിക്കാനും രാജ്യം കരസ്ഥമാക്കിയ നേട്ടങ്ങൾ നിലനിർത്താനുള്ള പ്രതിജ്ഞയുമാണ് ഇത്തരം പരിപാടികൾ വഴി ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ വളർച്ചക്കും ഉയർച്ചക്കുമായി ഓരോ പൗരനും തങ്ങളാൽ കഴിയും വിധം ശ്രമിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബഹ്റൈനിലെ മുഴുവൻ ജനങ്ങളും ഒരു കുടുംബം പോലെയാണ് കഴിയുന്നതെന്നും അത്തരമൊരു പാരമ്പര്യത്തിൽ ഇനിയും ദീർഘകാലം മുന്നോട്ടുപോകാൻ കഴിയുമെന്നും അദ്ദേഹം ശുഭാപ്തി പ്രകടിപ്പിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു