തിരുവനന്തപുരം: കുറുപ്പംപടി പോലീസ് ട്വന്റിഫോര്‍ റിപ്പോര്‍ട്ടര്‍ വിനീത വി.ജിക്കെതിരെ കേസെടുത്ത നടപടിക്കെതിരെ പ്രതികരിച്ച് എൻ കെ പ്രേമചന്ദ്രൻ, മാധ്യമപ്രവര്‍ത്തക പ്രതിപക്ഷ യുവജന പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്തതിനെതിരെ കേസെടുത്ത നടപടി ജനാധിപത്യത്തിന് എതിരെയുള്ള ഏറ്റവും കനത്ത അവഹേളനമാണെന്ന് അദ്ദേഹം പറഞ്ഞു.
ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ മാധ്യമ സ്വാതത്ര്യത്തിന് വേണ്ടി വാതോരാതെ സംസാരിക്കുന്ന പാര്‍ട്ടിയുടെ ഗവണ്മെന്റാണ് കേസെടുത്തിരിക്കുന്നത്. മാധ്യമ സ്വാതന്ത്രത്തിനെതിരെ വാദിക്കാൻ ഇത്തരം നടപടികള്‍ ചെയ്യുന്ന എല്‍ഡിഎഫ് സര്‍ക്കാരിനും പാര്‍ട്ടിക്കും ഒരു അവകാശവുമില്ല. സംസ്ഥാനത്ത് നടക്കുന്നത് രാജ ഭരണമാണെന്നും മാധ്യമ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകര്‍ക്ക് സമരം നടക്കുന്ന സ്ഥലത്തല്ല, യുദ്ധം നടക്കുന്ന സ്ഥലത്തുവരെ പോകാനും റിപ്പോര്‍ട്ട് ചെയ്യാനും അവകാശമുണ്ട്, അവര്‍ക്ക് സംരക്ഷണവുമുണ്ട്. ഇതാണോ പിണറായി വിജയൻ ഉദ്ദേശിച്ച നവ കേരളം. ശെരിക്കും ഫാസിസത്തിന്റെ മുഖമാണ് പിണറയി വിജയൻ ഭരണത്തില്‍ കേരളത്തില്‍ പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു