കുവൈത്ത് സിറ്റി: കുവൈത്തിൽ ഇതുവരെ കോവിഡ് ഉപവകഭേദമായ ജെ.എൻ-1 കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. ഇത്തരം വകഭേദങ്ങൾ പ്രതീക്ഷിച്ചതാണ് എന്നിട്ടും അപകടകരമല്ല എന്നും മന്ത്രാലയം പ്രസ്താവനയിൽ സൂചിപ്പിച്ചു.
ലോകത്ത് പല രാജ്യങ്ങളിലും കോവിഡിന്റെ ഉപവകഭേദമായ ജെ.എൻ-1 സ്ഥിരീകരിച്ചിട്ടുണ്ട്. ഉയർന്ന വ്യാപനശേഷിയും ലക്ഷണങ്ങളിൽ ഒമിക്രോണുമായി സാമ്യവുമുള്ളതാണ് ജെ.എൻ-1. എന്നാൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) വ്യക്തമാക്കിയിട്ടുണ്ട്. ശ്രദ്ധയും മുൻകരുതലുകളും കൊണ്ട് ജെ.എൻ-1 നെ പ്രതിരോധിക്കാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു