മുടി കൊഴിഞ്ഞു പോകുന്നതും വളരാത്തതുമെല്ലാമാണ് പലരേയും അലട്ടുന്ന പ്രശ്നം. ഇതിന് പരിഹാരം തേടി വലിയ വില കൊടുത്ത് എണ്ണകള്‍ വാങ്ങി പുരട്ടുന്നവരും കണ്ണില്‍ കാണുന്ന പരസ്യങ്ങളുടെ പുറകേ പോകുന്നവരുമെല്ലാം തന്നെയുണ്ട്. എന്നാല്‍ മുടിയുടെ കാര്യത്തില്‍ കൃത്രിമ വഴികള്‍ ഗുണം ചെയ്യില്ല. പകരം വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില വഴികളുണ്ട്. ഇതിലൊന്നാണ് പ്രത്യേക രീതിയില്‍ കാച്ചിയ എണ്ണ (oil)തലയില്‍ പുരട്ടുന്നത്. ഇത് വീട്ടില്‍ തന്നെ തയ്യാറാക്കാം.
മൂന്നു പൊടികള്‍
ഇതിനായി മൂന്നു പൊടികള്‍ തയ്യാറാക്കണം. മയിലാഞ്ചിപ്പൊടി, കറിവേപ്പിലപ്പൊടി, ചെമ്പരത്തിപ്പൊടി. ഇവയുടെ ഇലകള്‍, ചെമ്പരത്തിയാണെങ്കില് പൂവടക്കം എടുത്ത് ഉണക്കിപ്പൊടിച്ചാണ് ഇവ തയ്യാറാക്കേണ്ടത്. മയിലാഞ്ചി ഹെന്ന പ്രയോഗത്തില്‍ എപ്പോഴും മുടിയ്ക്ക് കരുത്തു നല്കുന്ന ഒന്നാണ്. മുടി വളരാന്‍ മാത്രമല്ല, മുടി നരയ്ക്കുള്ള പരിഹാരം കൂടിയാണ് ഇത്. ഹെന്ന പ്രയോഗം വേണ്ട വിധത്തിലായാല് ഈ രണ്ടു ഗുണങ്ങളും ഒരു പോലെ ലഭിയ്ക്കുകയും ചെയ്യും.
കറിവേപ്പില
മുടി വളരാന്‍ മാത്രമല്ല, മുടി നരയ്ക്കുള്ള പരിഹാരം കൂടിയാണ് മാര്‍ഗമാണ് കറിവേപ്പില. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുകയും നിങ്ങളുടെ മുടി കൂടുതൽ ആരോഗ്യമുള്ളവരും ബലമുള്ളതുമാക്കി മാറ്റുകയും ചെയ്യുന്നു. മുടിയുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി നാം വിപണികളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന നിരവധി ഉൽപ്പന്നങ്ങളേക്കാൾ ഗുണം ചെയ്യും വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു കറിവേപ്പില ഹെയർ ഓയിൽ. കറിവേപ്പില നിങ്ങളുടെ തലയോട്ടിയിലെ മാലിന്യങ്ങൾ പുറന്തള്ളുകയും ഫോളിക്കിളുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്ന അവശ്യ പോഷകങ്ങളെ നൽകും.
ചെമ്പരത്തി
ആയുർവേദത്തിൽ, മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു മികച്ച ഔഷധമായി ചെമ്പരത്തി അറിയപ്പെടുന്നു. മുടി കൊഴിച്ചിലിനെ ഫലപ്രദമായി നേരിടാനും അകാല നര തടയാനും ഇതിന് കഴിയും. വിറ്റാമിൻ സി, ഫ്ലേവനോയ്ഡുകൾ, അമിനോ ആസിഡുകൾ, മ്യൂസിലേജ് ഫൈബർ, ഈർപ്പം, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ ചെമ്പരത്തി മുടിയുടെ ഘടന മെച്ചപ്പെടുത്തുന്നതിനൊപ്പം മുടിയുടെ വളർച്ചയെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ഇത് തയ്യാറാക്കാന്‍
ഇത് തയ്യാറാക്കാന്‍ ഇവയുടെ പൊടികള്‍ തുല്യ അളവില്‍ എടുക്കാം. ഇത് നല്ല ശുദ്ധമായ വെളിച്ചെണ്ണയില്‍ ചേര്‍ത്ത് തിളപ്പിയ്ക്കാം. ചെറുതീയില്‍ ഇതിലെ പോഷകങ്ങള്‍ വെളിച്ചെണ്ണയിലേയ്ക്ക് ഇറങ്ങും വിധത്തില്‍ തിളപ്പിയ്ക്കണം. വെളിച്ചെണ്ണയ്ക്കൊപ്പം അല്പം ഒലീവ് ഓയിലോ വൈറ്റമിന്‍ ഇ ഓയിലോ ചേര്‍ക്കാം. ഇത് വെളിച്ചെണ്ണ കാച്ചി വാങ്ങി ഊറ്റിയ ശേഷം ചേര്‍ത്താല്‍ മതിയാകും. ഈ എണ്ണ മുടിയില്‍ പുരട്ടി മസാജ് ചെയ്യുന്നത് മുടി കൊഴിച്ചില്‍ നിര്‍ത്തും, വളരാന്‍ സഹായിക്കും, നര മാറ്റുകയും ചെയ്യും. തലയ്ക്ക് തണുപ്പ് നല്കുന്ന ഒന്നാണ് ഈ പ്രത്യേക പൊടിക്കൂട്ടുകള്‍ ചേര്‍ത്തിളക്കിയ എണ്ണ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു