കുവൈത്ത് സിറ്റി: ബ്ലാസ്റ്റേഴ്സ് കപ്പ് സീസൺ- 5 ട്വന്റി 20 ക്രിക്കറ്റ് ടൂണമെന്റിൽ ഫർവാനിയ ബ്ലാസ്റ്റേഴ്സ് ജേതാക്കളായി. ഫൈനലിൽ ഫ്രീഡം ഫൈറ്റേഴ്സ് കൊച്ചിയെ മൂന്ന് വിക്കറ്റിനു പരാജയപ്പെടുത്തിയാണ് കിരീടം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഫ്രീഡം ഫൈറ്റേഴ്സ് കൊച്ചിക്ക് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 134 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഫർവാനിയ ബ്ലാസ്റ്റേഴ്സ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 18.3 ഓവറിൽ ലക്ഷ്യം കണ്ടു. ഫൈനലിലെ ഓൾറൗണ്ട് പ്രകടനത്തിൽ അനൂപ് ലാൽ മാൻ ഓഫ് ദി മാച്ചായി. ലൂസേഴ്സ് ഫൈനലിൽ റോയൽസ് യുനൈറ്റഡിനെ പരാജയപ്പെടുത്തി സാറ്റർഡേ ലയൺസ് മൂന്നാം സ്ഥാനം നേടി. ടൂർണമെന്റിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ച റിസ്വാൻ മൗലാനയെ പ്ലെയർ ഓഫ് ദ ടൂർണമെന്റായും റാഫിയെ മികച്ച ബാറ്ററായും സുധാകറിനെ മികച്ച ബൗളറായും അരുൺ പിറവത്തെ മികച്ച ഫീൽഡറായും ഹാഷിമിനെ മികച്ച വിക്കറ്റ് കീപ്പറായും തിരഞ്ഞെടുത്തു.
അനൂപ് ബേബി ജോൺ (കൊച്ചിൻ സ്റ്റുഡിയോ),ശ്യാം പ്രസാദ് (കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ), അരുൺ പിറവം (ടൂർണമെന്റ് കോഓഡിനേറ്റർ) എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. കുവൈത്തിൽ ആദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ ഡി.ആർ.എസ് നടപ്പാക്കിയ ടൂർണമെന്റായിരുന്നു ഇത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു