ഇന്നത്തെ കാലത്ത് മൊബൈല്‍ ഒഴിവാക്കാന്‍ സാധിയ്ക്കാത്ത ഒന്നാണ്. ഇത് ഗുണവും ഒപ്പം ദോഷവും വരുത്തുന്നുണ്ട്. കുട്ടികള്‍ മുതല്‍ പ്രായമായവരുടെ കയ്യില്‍ വരെ ഇതുണ്ടാകും. ആവശ്യങ്ങള്‍ക്ക് മാത്രമല്ല, അനാവശ്യമായും ഇത് ഉപയോഗിയ്ക്കുന്നവരുണ്ട്. പലരും ഭക്ഷണം കഴിയ്ക്കുമ്പോള്‍ ഒരു കയ്യില്‍ മൊബൈല്‍ വച്ച് അതിലെ റീല്‍സും വീഡിയോകളുമെല്ലാം കാണാറുണ്ട്. ഇത് ഒരു എന്റര്‍ടൈന്‍മെന്റ് രീതി എന്ന വഴിയ്ക്കാണ് പലരും ചെയ്യുന്നത്. എന്നാല്‍ ഇത്തരത്തില്‍ റീല്‍സ് കണ്ട് ഭക്ഷണം കഴിയ്ക്കുന്നത് വരുത്തുന്ന ദോഷഫലങ്ങള്‍ പലതാണ്.
അമിതഭക്ഷണം
ഭക്ഷണം കഴിയ്ക്കുന്ന സമയത്ത് മൊബൈലില്‍ റീല്‍സും വീഡിയോയുമെല്ലാം കാണുന്ന സമയത്ത് അമിതമായി കഴിയ്ക്കാന്‍ ഇടയാക്കും. കാരണം നമുക്ക് വിശപ്പ് മാറുന്നതായി തോന്നുന്നത്, വയര്‍ നിറഞ്ഞതായി തോന്നുന്നത് ലെപ്റ്റിന്‍, ഗ്രെനിന്‍ തുടങ്ങിയ എന്‍സൈമുകള്‍ കാരണമാണ്. വീഡിയോയും മറ്റും കാണുമ്പോള്‍ നമുക്കുണ്ടാകുന്ന വ്യത്യസ്തമായ ഇമോഷനുകള്‍ കാരണം ഹോര്‍മോണ്‍ പ്രവര്‍ത്തനം തകിടം മറിയുന്നതിനാല്‍ തന്നെ ഇത്തരം എന്‍സൈമുകളുടെ പ്രവര്‍ത്തനം താറുമാറാകുന്നു.
വീഡിയോസ്
അതായത് ഇത്തരം പല വീഡിയോകളും നമുക്ക് പലതരം ഇമോഷനുകള്‍, ഇത് സന്തോഷമാകാം, ദുഖമാകാം, ദേഷ്യമാകാം, വെറുപ്പാകാം എല്ലാം ഉണ്ടാകുന്നു. ഇതെല്ലാം തലച്ചോറിനെ ബാധിയ്ക്കുന്നു. ഹോര്‍മോണ്‍ പ്രക്രിയകളെ ബാധിയ്ക്കുന്നു, ഇതാണ് ഈ എന്‍സൈം പ്രക്രിയകളെ ബാധിയ്ക്കുന്നത്. ഇത് അമിതമായി കഴിയ്ക്കാനും ഇതിലൂടെ തടി കൂടാനുമെല്ലാം ഇടയാക്കുന്ന ഒന്നാണ്. വയര്‍ അറിയാതെ കഴിച്ച് വരുന്ന മറ്റു പല പ്രശ്നങ്ങളും രോഗങ്ങളും കൂടിയുണ്ടാകും. നാം ടിവിയോ ഇത്തരത്തില്‍ മൊബൈലുകളോ മറ്റും നോക്കുമ്പോള്‍ ഭക്ഷണകാര്യത്തില്‍ തലച്ചോറിന്റെ ശ്രദ്ധ വിട്ടുപോകുകയാണ് ചെയ്യുന്നത്. മതി എന്ന സിഗ്നല്‍ തലച്ചോറിന് ലഭിയ്ക്കാന്‍ വൈകുന്നു. ഇതു തന്നെയാണ് കാര്യം.
ഗ്യാസ്, അസിഡിറ്റി
ചിലര്‍ക്ക് വീഡിയോകളും മറ്റും കാണുമ്പോള്‍ കാണുന്നതെന്ത് എന്നതിന് അനുസരിച്ച് സ്ട്രെസുണ്ടാകാന് സാധ്യതയുണ്ട്. സ്ട്രസ് ഭക്ഷണം വേണ്ട രീതിയില്‍ ദഹനം നടക്കാതിരിയ്ക്കുന്നതിനും ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. ഇതെല്ലാം വയറിന്റെ ആരോഗ്യത്തിന് ദോഷമാണ്. ശരീരത്തിന്റെ ആകെയുള്ള പ്രവര്‍ത്തനങ്ങളെ ബാധിയ്ക്കുന്നു. ദഹന പ്രശ്നങ്ങളായ മനംപിരട്ടല്‍, മലബന്ധം, വയര്‍ വന്നുവീര്ക്കുക തുടങ്ങിയ പല പ്രശ്നങ്ങള്‍ക്കും ഇത് വഴിയൊരുക്കും. ചിലര്‍ റീല്‍സും മറ്റും കണ്ട് കഴിയ്ക്കുമ്പോള്‍ ഇതിലേയ്ക്ക ശ്രദ്ധ കൂടുതല്‍ പോയി ഭക്ഷണം വേണ്ടത്ര ചവച്ചരയ്ക്കാതെ കഴിയ്ക്കുന്നു. ഇതും ആരോഗ്യത്തിന് ദോഷം വരുത്തുന്ന ഒന്നാണ്.
ഭക്ഷണം കഴിയ്ക്കുമ്പോള്‍
ഭക്ഷണം കഴിയ്ക്കുമ്പോള്‍ കഴിവതും മൊബൈല്‍ നോക്കാതിരിയ്ക്കുക. മൊബൈല്‍ മാത്രമല്ല, ടിവിയോ കമ്പ്യൂട്ടറോ ഒന്നു തന്നെ. പ്രത്യേകിച്ചും ഇത്തരം ഇമോഷനുകളുണ്ടാക്കുന്ന വീഡിയോകള്‍. ഇനി കാണുകയാണെങ്കില്‍ തന്നെ ഭക്ഷണം പാകത്തിന് മാത്രം എടുത്ത് ഇത് നല്ലതുപോലെ ചവച്ചരച്ച് കഴിയ്ക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണം. ഇതല്ലാത്ത പക്ഷം അമിതവണ്ണവും വയറിന്റെ ആരോഗ്യക്കുറവും മററുമായിരിയ്ക്കും അനന്തരഫലം.