ചുമയ്ക്കുമ്പോൾ കഫം തുപ്പാതെ ഇറക്കിയാൽ എന്ത് സംഭവിക്കും?

ചുമയ്ക്കുമ്പോൾ കഫം തുപ്പാതെ ഇറക്കിയാൽ എന്ത് സംഭവിക്കും?2നമ്മളുടെ തൊണ്ടയിലും അതുപോലെ തന്നെ ശ്വാസകോളത്തിലുമെല്ലാം കാണപ്പെടുന്ന കട്ടിയുള്ള ദ്രാവകമാണ് കഫം. കഫക്കെട്ട് കൂടിയാല്‍ അത് ശ്വാസിക്കാന്‍ ബുദ്ധിമുട്ട് അതുപോലെ ഉറങ്ങാനുള്ള ബുദ്ധിമുട്ട് എന്നിങ്ങനെയുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ വരും3നന്നായി ചുമച്ച് കഴിയുമ്പോള്‍ അല്ലെങ്കില്‍ ആവി പിടിച്ച് കഴിയുനപോള്‍ കഫം പുറത്തേയ്ക്ക് വരാറുണ്ട്. മിക്കവരും അത് തുപ്പി കളയാന്‍ ശ്രദ്ധിക്കും. ചിലര്‍ അത് ഇറക്കുന്നതും കാണാം.4കഫം ഇറക്കിയാല്‍ നേരെ പോകുന്നത് നമ്മളുടെ വയറ്റിലേയ്ക്കാണ്. ഇത ദഹന പ്രക്രിയയിലൂടെ വിഘടിക്കുകയും വയറ്റില്‍ നീന്നും നീക്കം ചെയ്യപ്പെടുകയും ചെയ്യുന്നു. അതിനാല്‍, കഫം ഇറക്കുന്നത് മൂലം കഫക്കെട്ട് കൂടുമെന്ന ഭയവും വേണ്ട.5കഫം വായിലേയ്ക്ക് വന്നാല്‍, പരമാവധി തുപ്പി കളയാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. ചിലര്‍ക്ക് വയറ്റിലേയ്ക്ക് കഫം എത്തുമ്പോള്‍ വയറിളക്കം പോലെയുള്ള പ്രശ്‌നങ്ങള്‍ വരാനും സാധ്യതയുണ്ട്.

Latest News