തൃശ്ശൂര്‍: സബ്സിഡി സാധനങ്ങള്‍ ഇല്ലാത്തതിനാല്‍ തൃശൂരില്‍ സപ്ലൈകോയുടെ ക്രിസ്മസ് ചന്തയുടെ ഉദ്ഘാടനം മുടങ്ങി. നാട്ടുകാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഉദ്ഘാടന ചടങ്ങിനെത്തിയ മേയറും എം.എല്‍.എയും ഉദ്ഘാടനം നടത്താതെ മടങ്ങിപ്പോയി.
ഉദ്ഘാടനത്തിന് തൃശൂര്‍ എം.എല്‍.എയും മേയര്‍ എം.കെ വര്ഗീസുമെത്തിയിരുന്നു. ചടങ്ങ് തുടങ്ങും മുമ്ബ് വരിനിന്നവര്‍ക്ക് സാധനങ്ങള്‍ കൊടുത്ത് തുടങ്ങാൻ മേയര്‍ നിര്‍ദേശം നല്കി. സബ്സിഡി സാധനങ്ങള്‍ ആളുകള്‍ ചോദിച്ചതോടയാണ് കാര്യം വ്യക്തമായത്. പതിമൂന്നിനം സബ്സിഡി സാധനങ്ങള്‍ ഓണച്ചന്തയില്‍ നിന്ന് വാങ്ങാമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം വിശ്വസിച്ച് നിരവധി പേരാണ് ഇന്ന് തൃശൂരിലെ സപ്ലെകോ ഓണച്ചന്തയിലെത്തിയത്.
13 ല്‍ നാലെണ്ണം മാത്രമാണ് സ്റ്റോറിലുള്ളത്. അരിയും ചെറുപയറും മല്ലിയും വെളിച്ചെണ്ണയും മാത്രം. അതില്‍ വെളിച്ചെണ്ണക്ക് 141 രൂപയാണ് വില. പൊതുവിപണിയിലെ വിലയേക്കാള്‍ കൂടുതലാണെന്നാണ് നാട്ടുകാര്‍ പറയുന്നു. വടക്കാഞ്ചേരിയില്‍ നിന്നും പുതുക്കാടുനിന്നും കാലത്ത് വണ്ടി കയറി തൃശൂരെത്തി പൊരി വെയിലത്ത് വരി നിന്ന് ടോക്കണെടുത്ത് അകത്ത് കയറി.
സബ്സിഡി സാധനങ്ങള്‍ ലഭിക്കുമെന്ന് കരുതി സപ്ലൈകോയിലെത്തിയ നിരവധി പേരാണ് നിരാശരായി മടങ്ങിയത്. ജോലിക്ക് പോലും പോകാതെയാണ് പലരും സാധനങ്ങള്‍ വാങ്ങാനെത്തിയത്. ഉദ്ഘാടനത്തിന് മുമ്പ് സാധനങ്ങള്‍ എത്തുമെന്നാണ് കരുതിയിരുന്നത് എന്നാണ് അധികൃതരുടെ വിശദീകരണം. പരാതിയും ചോദ്യം ചെയ്യലുമായതോടെ ഉദ്യോഗസ്ഥര്‍ പരുങ്ങി. ഉദ്ഘാടനത്തിന് വിളിച്ചപമാനിച്ചവരോട് പ്രതിഷേധമറിയിച്ച് എംഎല്‍എയും മേയറും വേദി വിട്ടു. ഓഡര്‍ നല്‍കിയിട്ടുണ്ടെന്നും സാധനങ്ങള്‍ 23 ന് എത്തിയേക്കും എന്നുമാത്രമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു