ജപ്പാൻ ആയുധ കയറ്റുമതി നിയന്ത്രണങ്ങൾ ലഘൂകരിച്ചതായി റോയിട്ടേഴ്സ് ഇന്ന്(2023 ഡിസം 22) റിപ്പോർട്ട് ചെയ്തു. അതിപ്രഹര ശേഷിയാർന്ന ആയുധങ്ങളുൾപ്പെടെ ഇനിമുതൽ കയറ്റുമതി ചെയ്യാം. സമാധാന സന്ദേശവാഹക രാഷ്ട്രമെന്ന പട്ടികയിലെ ജപ്പാൻ ഒരു ദശാബ്ദത്തിനു ശേഷം ആദ്യമായാണ് ഇത്തരമൊരു തീരമാനത്തിലെത്തുന്നത്.
അതിപ്രഹര ശേഷിയാർന്ന ആയുധങ്ങൾ കയറ്റുമതി ചെയ്യാൻ അനുവദിക്കില്ലെന്ന നിലപാട് ജപ്പാൻ പണ്ടേ സ്വീകരിച്ചിരുന്നു. ഇന്തോ-പസഫിക്കിലെ പിരിമുറുക്കമാർന്ന സുരക്ഷാ അന്തരീക്ഷത്തിനിടയിയിലാണ് പ്രതിരോധ വ്യവസായം ശക്തിപ്പെടുത്താനുള്ള ജപ്പാൻ പ്രഖ്യാപനം.
യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന രാജ്യങ്ങളിലേക്ക് ആയുധങ്ങൾ കയറ്റി അയക്കുന്നതിലെ നിയന്ത്രണങ്ങളുണ്ടെങ്കിലും പേറ്റന്റ് അവകാശപ്പെട്ട രാജ്യങ്ങളിലേക്ക് ആയുധകോപ്പുകൾ കയറ്റുമതി ചെയ്യാൻ പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുവദിക്കുന്നുണ്ട്. മൂന്നാം രാജ്യങ്ങളിലേക്കു വീണ്ടും കയറ്റുമതിയെങ്കിലതിന് ടോക്കിയോയുടെ അനുമതി ആവശ്യമാണ്.
മുമ്പുള്ള നിയമങ്ങൾ പ്രകാരം ജപ്പാന് ഘടകങ്ങൾ മാത്രമേ കയറ്റുമതി ചെയ്യാൻ കഴിയൂ. പൂർണമായും ഉപയോഗ സജ്ജമായ ആയുധ വില്പനയിൽ വിലക്കുണ്ട്. മാറിയ സാഹചര്യത്തിലിതിൽ മാറ്റമുണ്ടായേക്കും.
അടുത്ത തലമുറ യുദ്ധവിമാനങ്ങൾ ബ്രിട്ടൻ – ഇറ്റലിയുമായി വികസിപ്പിക്കുന്നതിന് നിയമങ്ങൾ തടസ്സമാകുമെന്നതിനാൽ ജപ്പാനിലെ ഭരണകക്ഷി മാസങ്ങളായി ആയുധ കയറ്റുമതി നിയന്ത്രണങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ആലോചിച്ചിരുന്നു. ഇതിൻ്റെ പ്രതിഫലനമായിവേണം ആയുധ കയറ്റുമതി സംബന്ധിച്ച പുതിയ തീരമാനത്തെക്കാണാൻ. തന്ത്രപ്രധാന മേഖലയിലാണ് ജപ്പാൻ.
ചൈന, ഉത്തര കൊറിയ, റഷ്യ എന്നീ ആണവായുധ രാജ്യങ്ങളാണ് ചുറ്റും. ഇക്കാരണങ്ങളെല്ലാം തന്നെ ജപ്പാൻ്റെ പ്രതിരോധ നയ രൂപീകരണത്തിലും
പ്രതിരോധ വ്യവസായ വികസന തീരുമാനങ്ങളിലും സ്വാധീനം ചെലുത്തുവാൻ തുടങ്ങിയിരിക്കുന്നുവെന്നത് പ്രത്യക്ഷത്തിൽ തന്നെ പ്രകടമാവുകയാണ്.
മേഖലയിൽ ഭീഷണിയുർത്തുന്ന ചൈനയെയും ഉത്തരകൊറിയയെയും ലക്ഷ്യംവച്ച് ദീർഘദൂര ക്രൂയിസ് മിസൈലുകളുടെ വിന്യാസം ത്വരിതപ്പെടുത്തുവാനുള്ള നീക്കത്തിലാണ് ജപ്പാൻ. ഈ ദിശയിൽ പ്രതിരോധ ബജറ്റിൽ വൻ വർദ്ധന പ്രഖ്യാപിച്ചുള്ള ഇന്നത്തെ ( 2023 ഡിസം 22) ക്യാബനിറ്റ് തീരുമാനം ഏറെ ശ്രദ്ധേയമായി. ഈ തീരുമാനമനുസരിച്ച് നടപ്പുവർഷത്തേക്കാൾ ജപ്പാന്റെ പ്രതിരോധ ചെലവ് അടുത്ത വർഷം 16 ശതമാനത്തിലേക്ക് ഉയരും.