പത്തനാപുരം: കൊല്ലം പത്തനാപുരം നടുകുന്നില്‍ ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച് യുവാവ് തീകൊളുത്തി മരിച്ചു. നടുകുന്നില്‍ സ്വദേശി രൂപേഷ് (40) ആണ് മരിച്ചത്. കുടുംബവഴക്കാണ് ആക്രമണത്തിനും ആത്മഹത്യക്കും കാരണമെന്ന് പോലീസ് പറഞ്ഞു.
പരിക്കേറ്റ ഭാര്യ അഞ്ജു (27) തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലും മകള്‍ ആരുഷ്മ(10) എസ്.എ.ടി ആശുപത്രിയിലും ചികിത്സയിലാണ്. കഴുത്തിന്റെ പിന്‍ഭാഗത്താണ് അഞ്ജുവിന് പരിക്കേറ്റത്. കണ്ണിന്റെ ഭാഗത്താണ് മകള്‍ക്ക് വെട്ടേറ്റത്. ഇരുവരുടെയും ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടു കൂടിയാണ് സംഭവമുണ്ടായതെന്നാണ് അയല്‍വാസികള്‍ പറയുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു