ഗോവ: അഞ്ച് വര്‍ഷം തികച്ച് നെസ്ലെയുടെ അഭിമാന പദ്ധതിയായ ഹില്‍ദാരി പ്രോജക്ട്. പ്ലാന്‍ ഫൗണ്ടേഷന്, സ്ത്രീ മുക്തി സംഘടന, റിസിറ്റി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുമായി ചേര്‍ന്നാണ് ഹില്‍ദാരി പ്രോജക്ട് ആരംഭിച്ചത്. ഈ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യ സംസ്കരണത്തിന് ഉത്തമമാതൃക സൃഷ്ടിക്കാന്‍ ഹില്‍ദാരി പദ്ധതിയ്ക്ക് കഴിഞ്ഞു. പോണ്ട, മുസോറി, മഹാബലേശ്വര്‍, മൂന്നാര്‍, ഡല്‍ഹൗസി ഡാര്‍ജലിംഗ്, പാലംപൂര്‍ എന്നിവിടങ്ങളില്‍ പദ്ധതി നടപ്പാക്കിവരികയാണിപ്പോള്‍.
”കൂട്ടായ പ്രവര്‍ത്തനത്തിലൂടെ സുസ്ഥിര മാലിന്യ സംസ്കരണ മാതൃകകള്‍ പരിപോഷിപ്പിക്കുകയെന്നത് ലക്ഷ്യമിട്ട് അഞ്ച് വര്‍ഷം മുമ്പാണ് പ്രോജക്ട് ഹില്ദാരിയെന്ന സുപ്രധാന യാത്ര ഞങ്ങള്‍ ആരംഭിച്ചത്. 7 വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഞങ്ങള്‍ ഈ പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്. ഈ പദ്ധതിയ്ക്ക് നാള്‍ക്കുനാള്‍ സ്വീകാര്യതയേറിവരുന്നുമുണ്ട്. ഈ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയതിന് ഞങ്ങളോടൊപ്പം നിന്ന എല്ലാവരെയും അഭിനന്ദിക്കുന്നു,” എന്ന് നെസ്ലെ ഇന്ത്യയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സുരേഷ് നാരായണന് പറഞ്ഞു.
”അങ്ങേയറ്റം തൃപ്തികരമായ പ്രവര്‍ത്തനമാണ് പ്രോജക്ട് ഹില്‍ദാരി ടീം കഴിഞ്ഞ അഞ്ച് വര്‍ഷം കാഴ്ചവെച്ചത്. മാലിന്യ സംസ്കരണ തൊഴിലാളി വിഭാഗത്തിന്റെ പ്രൊഫഷണലൈസേഷന് പോലുള്ള പ്രവര്‍ത്തനങ്ങളും ഞങ്ങളുടെ ടീം നടത്തി. പദ്ധതി പങ്കാളികള്‍ക്കിടയില്‍ അവബോധമുണ്ടാക്കാനും ഈ സംരംഭത്തിന് കഴിഞ്ഞു. ഈ സഹകരണ പ്രവര്‍ത്തനം ഇനിയും തുടരും. നഗരങ്ങളിലെ അന്തരീക്ഷം കൂടുതല്‍ മെച്ചപ്പെട്ടതാക്കാനും ഇതിലൂടെ സാധിക്കും,” എന്ന് സ്ത്രീ മുക്തി സംഘതനയുടെ പ്രസിഡന്റ് ജ്യോതി മ്ഹാപ്സേക്കര് പറഞ്ഞു.
”പ്ലാസ്റ്റിക്കിന്റെ സര്‍ക്കുലര്‍ ഇക്കോണമി സൃഷ്ടിക്കുന്നതിനായുള്ള റിസിറ്റി നെറ്റ് വര്‍ക്ക് ഇന്ത്യയുടെ ലക്ഷ്യത്തെ സഹായിക്കുന്ന പ്രോജക്ടള്ക്ക് ഉദാഹരണമാണ് ഹില്‍ദാരി പദ്ധതി. പ്രോജക്ട് ഹില്ദാരിയില് കൈവരിച്ച പുരോഗതിയില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ലക്ഷ്യം നേടുന്നതുവരെ ഈ പദ്ധതിയുമായി മുന്നോട്ട് പോകും,” എന്ന് റിസിറ്റി നെറ്റ് വര്‍ക്ക് ഇന്ത്യയുടെ സഹസ്ഥാപകയും സിഒഒ, സിഎഫ്ഒയുമായ മെഹ ലാഹിരി പറഞ്ഞു.
അതേസമയം ഇന്ത്യയിലുടനീളം ഹില്‍ദാരി പ്രോജക്ടിന് കീഴില്‍ 28000 മെട്രിക് ടണ്‍ മാലിന്യമാണ് ഉറവിടത്തില്‍ നിന്നും വേര്‍തിരിച്ചത്. 80ശതമാനം മാലിന്യം വേര്‍തിരിച്ചത് 20000ലധികം റെസിഡന്‍ഷ്യല്‍-വാണിജ്യ മാലിന്യ ശേഖരണ കേന്ദ്രങ്ങളില്‍ നിന്നാണ്.
സമൂഹത്തിലെ ഓരോ അംഗത്തിനും മാറ്റം കൊണ്ടുവരാന്‍ സാധിക്കുമെന്ന ആശയമാണ് ഹില്‍ദാരി പ്രോജക്ട് മുന്നോട്ട് വെയ്ക്കുന്നത്. ഈ ചിന്ത പൗരന്മാര്ക്കിടയില് ഒരു ഐക്യബോധവും സഹോദര്യവും വളര്‍ത്താന്‍ സഹായിക്കും. അതുകൂടാതെ മാലിന്യം വേര്‍തിരിക്കുന്ന തൊഴിലാളി വിഭാഗത്തെ പ്രൊഫഷണലൈസ് ചെയ്യുക എന്ന ലക്ഷ്യവും ഈ പദ്ധതിയ്ക്കുണ്ട്. മുനിസിപ്പല്‍ കൗണ്‍സില്‍, പൗരന്മാര്, കോണ്ട്രാക്റ്റര്മാര്, മാലിന്യ തൊഴിലാളികള്‍ ഇന്‍ഫ്ളുവന്‍സര്‍മാര്‍ എന്നിവരുടെ സഹായത്തോടെയാണ് ഉറവിടത്തില്‍ നിന്ന് തന്നെ മാലിന്യം വേര്‍തിരിക്കാനുള്ള പദ്ധതി മുന്നോട്ട് കൊണ്ടുപോകാനാഗ്രഹിക്കുന്നത്. അതേസമയം പ്രോജക്്ട് ഹില്ദാരിയിലൂടെ 560ലധികം മാലിന്യ തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. അവര്‍ക്ക് ഐഡന്റിറ്റി കാര്‍ഡ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, എന്നിവ ഉറപ്പാക്കിയിട്ടുമുണ്ട്.