തദ്ദേശസ്ഥാപനങ്ങളിലെ എല്ലാസേവനങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ മൊബൈൽ ആപ്പ് വരുന്നു. കേരള സൊലൂഷൻസ് ഫോർ മാനേജിങ് അഡ്മിനിസ്ട്രേറ്റീവ് റിഫർമേഷൻ ആൻഡ് ട്രാൻസ്ഫോർമേഷൻ ( കെ സ്മാർട്ട് ) എന്നപേരിലാണ് ആപ്പ് ഒരുങ്ങുന്നത്.
https://www.youtube.com/watch?v=IX5cKbEfPGo
ഇൻഫർമേഷൻ കേരള മിഷൻ ആപ്പ് തയ്യാറാക്കുന്നത്. ഇൻഫർമേഷൻ കേരള മിഷൻ രൂപകൽപ്പന ചെയ്യുന്ന കെ സ്മാർട്ട് പ്ലാറ്റ്ഫോം ആദ്യം നഗരസഭകളിലെയും കോർപ്പറേഷനുകളിലെയും സേവനങ്ങൾ ലഭ്യമാക്കുന്നതരത്തിലാണ്. നിലവിൽ പത്തിലേറെ ആപ്പുകളാണ് വിവിധ സേവനങ്ങൾക്കായി തദ്ദേശസ്ഥാപനങ്ങളിൽ ഉപയോഗിക്കുന്നത്. ഒരേസേവനത്തിന് ഒന്നിലേറെ ആപ്പുകളും ഇപ്പോൾ നിലവിലുണ്ട്. ഇതെല്ലാം ഒറ്റ ആപ്പിലാക്കുകയാണ് ലക്ഷ്യം. ട്രേഡ് ലൈസൻസും പൊതുജനങ്ങൾ പരാതികളയക്കുന്ന സംവിധാനവും ഇ-ഓഫീസ് പ്രവർത്തനങ്ങളുമാണ് ആദ്യഘട്ടത്തിൽ ലഭ്യമാവുക. പിന്നീട് ഘട്ടംഘട്ടമായി എല്ലാ സേവനങ്ങളും ലഭ്യമാകും.
ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും പ്രത്യേകം ലോഗിൻചെയ്ത് ഉപയോഗിക്കാനുള്ള സംവിധാനം ആപ്പിലുണ്ടാകും. അപേക്ഷകളുടെ നിലവിലെ സ്ഥിതി അറിയാൻ ഓഫീസിൽ കയറിയിറങ്ങേണ്ടി വരില്ലെന്നതും ഗുണമാണ്. സേവനങ്ങളുടെ വിവരങ്ങളെല്ലാം സംഭരിച്ചുവെക്കാനും സംവിധാനമുണ്ട്.
ജനുവരി ഒന്നിന് നഗരമേഖലകളിലാണ് കെ-സ്മാർട്ട് ആദ്യം നടപ്പാക്കുന്നത്. ഏപ്രിൽ ഒന്നിന് പഞ്ചായത്തുകളിലും നടപ്പിലാക്കും. രാജ്യത്തു ആദ്യമാണ് തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങളെല്ലാം ഓൺലൈൻ ആയി ലഭിക്കുന്ന ഇത്തരമൊരു സംവിധാനം നിലവിൽ വരുന്നത്. വ്യക്തികളുടെ വിവരങ്ങൾ പുറത്തുപോകാതിരിക്കാൻ മുഖം തിരിച്ചറിഞ്ഞും ഫോണിലെത്തുന്ന ഒ.ടി.പി. മുഖാന്തരവുമാണ് ആപ്പിലേക്ക് പ്രവേശിക്കുന്നത്. ഒരു വർഷത്തിനകം സേവനങ്ങളെല്ലാം പൂർണമായും ആപ്പ് മുഖാന്തരമാകുമെന്നും അധികൃതർ പറയുന്നു. പരാതികൾ സമർപ്പിക്കുന്നതിനും അത് പരിഹരിച്ച് കൃത്യസമയത്ത് പരാതിക്കാരെ അറിയിക്കുന്നതിനുമുള്ള സംവിധാനങ്ങളും ആപ്പിലുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം