ഇടുക്കി: വണ്ടിപ്പെരിയാർ പോക്സോ കൊലപാതകക്കേസിൽ കുട്ടിയ്ക്ക് നൽകാൻ മിഠായി വാങ്ങിയിരുന്നില്ലെന്ന അർജുന്റെ വാദം തെറ്റാണെന്ന് വണ്ടിപ്പെരിയാറിലെ കടയുടമയുടമയുടെ മൊഴി പുറത്ത്. മഞ്ച് ഉൾപ്പെടെയുള്ള മിഠായികൾ അർജുൻ സ്ഥിരമായി വാങ്ങിയിരുന്നെന്നാണ് കടയുടമയുടെ വെളിപ്പെടുത്തൽ. മിഠായി വാങ്ങാൻ മാത്രമായാണ് ഇയാൾ സ്ഥിരമായി കടയിലെത്തിയിരുന്നതെന്നും കടയുടമ പറയുന്നു.
അർജുൻ അധികം സംസാരിക്കാത്ത ആളാണെന്നാണ് കടയുടമയായ സ്ത്രീ പറയുന്നത്. അർജുൻ സ്ഥിരമായി മിഠായി വാങ്ങി കുട്ടിയ്ക്ക് കൊടുക്കുമായിരുന്നെന്ന് അർജുന്റെ സുഹൃത്തുക്കൾ ഉൾപ്പെടെ പറഞ്ഞിരുന്നതാണെങ്കിലും അർജുൻ ഇതെല്ലാം കോടതിയിൽ നിഷേധിക്കുകയായിരുന്നു. കുട്ടി മരിച്ചതിനുശേഷം കുറച്ച് ദിവസത്തേക്ക് അർജുൻ കടയിൽ വന്നിരുന്നില്ലെന്നും കടയുടമ പറയുന്നു. അർജുനെ കോടതി വെറുതെവിട്ടതിൽ കടയുടമ അതൃപ്തി പ്രകടിപ്പിച്ചു.
വണ്ടിപ്പെരിയാർ കേസിൽ പ്രതി അർജുൻ കുറ്റക്കാരനല്ലെന്ന് ഒറ്റവരിയിൽ കോടതി വിധിക്കുകായിരുന്നു. പ്രതിക്കെതിരായ കുറ്റം പൊലീസിന് തെളിയിക്കാനായില്ലെന്ന് കട്ടപ്പന അതിവേഗ കോടതി വിധിച്ചു. ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങളായിരുന്നു പ്രതിക്കെതിരെ ചുമത്തിയിരുന്നത്. 2021 ജൂൺ മുപ്പതിനാണ് കേസിനാസ്പദമായ സംഭവം. പീഡനത്തിനിടെ ബോധരഹിതയായ പെൺകുട്ടിയെ കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കിയെന്നായിരുന്നു കേസ്. അറസ്റ്റിലായ പ്രതിക്കെതിരെ കൊലപാതകം, ബലാത്സംഗം, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ ഉൾപ്പടെ ചുമത്തിയിരുന്നു
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു