ങ്ങളുമായും മാധ്യമപ്രവർത്തകരുമായും സംഘാടക സമിതിയംഗങ്ങൾ ആശയവിനിമയം നടത്തി. ടൂർണമെന്റിലെ ഒമാനി ആരാധകരുടെ സാന്നിധ്യം ആവേശകരമാകുമെന്നും സ്റ്റേഡിയങ്ങൾക്ക് ജീവൻ നൽകുമെന്നും അൽ കുവാരി വ്യക്തമാക്കി. ഫിഫ ലോകകപ്പിന് വേദിയായ ഏഴ് സ്റ്റേഡിയങ്ങളടക്കം ഒമ്പത് വേദികളിലായാണ് ഏഷ്യൻ കപ്പ് മത്സരങ്ങൾ നടക്കുക.
ലോകോത്തര കായിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്ന ഒരു മെഗാ കായിക ചാമ്പ്യൻഷിപ്പിന് ഖത്തർ വീണ്ടും ഒരുങ്ങുകയാണെന്നും ചടങ്ങിൽ ഹസൻ അൽ കുവാരി പറഞ്ഞു. മാധ്യമപ്രവർത്തകർക്കായുള്ള അത്യാധുനിക മീഡിയ സെന്റർ ഇതിലുൾപ്പെടുമെന്ന് എൽ.ഒ.സിയുടെ പ്രാദേശിക മാധ്യമങ്ങൾക്കായുള്ള സീനിയർ മാനേജർ ശൈഖ് ഹമദ് ബിൻ അബ്ദുൽ അസീസ് ആൽഥാനി പറഞ്ഞു.
സൗദി അറേബ്യ, തായ്ലൻഡ്, കിർഗിസ് റിപ്പബ്ലിക് എന്നീ രാജ്യങ്ങൾക്കൊപ്പം ഗ്രൂപ് എഫിലാണ് ഒമാൻ ഇടം പിടിച്ചത്. ജനുവരി 16ന് ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ സൗദി അറേബ്യയുമായാണ് ഏഷ്യൻ കപ്പിലെ ഒമാന്റെ ആദ്യ മത്സരം.
ഏഷ്യൻ കപ്പ്: ഖത്തറിന് രണ്ടു സൗഹൃദ മത്സരങ്ങൾ
ദോഹ: സ്വന്തം മണ്ണിൽ ഏഷ്യൻ കപ്പ് പോരാട്ടത്തിനൊരുങ്ങുന്ന ആതിഥേയരായ ഖത്തർ ഉദ്ഘാടന മത്സരത്തിനു മുമ്പായി രണ്ടു സൗഹൃദ മത്സരങ്ങൾ കളിക്കും.
ഡിസംബർ 31ന് കംബോഡിയക്കും ജനുവരി അഞ്ചിന് ജോർഡനുമെതിരെയാണ് ഏഷ്യൻ കപ്പിനു മുമ്പായി സന്നാഹ മത്സരങ്ങൾ കളിക്കുന്നത്. ജനുവരി 12ന് ആരംഭിക്കുന്ന ഏഷ്യൻ കപ്പിൽ ആദ്യ കളിയിൽ ലബനാനെതിരെയാണ് ഖത്തറിന്റെ മത്സരം. പുതിയ കോച്ചായി സ്ഥാനമേറ്റ മാർക്വിസ് ലോപസിനു കീഴിലാണ് ഖത്തർ ഏഷ്യൻ കപ്പിനൊരുങ്ങുന്നത്.
അൽ വക്റ ക്ലബ് പരിശീലകൻകൂടിയായ ലോപസിനു കീഴിലെ ആദ്യ ദേശീയ ടീമിന്റെ മത്സരമെന്ന പ്രത്യേകതയും സന്നാഹ അങ്കങ്ങൾക്കുണ്ട്. ദോഹയിലായിരിക്കും സന്നാഹമത്സരങ്ങൾ അരങ്ങേറുക.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു