ദോഹ: ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ വീണ്ടും ഇടംനേടി ഖത്തറിന്റെ കവാടമായ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. അന്താരാഷ്ട്ര വ്യോമയാന മേഖലയിലെ പ്രശസ്തരായ ട്രാവൽ ഡാറ്റാ പ്രൊവൈഡർമാരായ ഒ.എ.ജിയുടെ പുതിയ റിപ്പോർട്ടിൽ ആദ്യ പത്തിൽ ഇടംപിടിച്ചാണ് ഹമദ് വിമാനത്താവളം വീണ്ടും അംഗീകാരം നേടിയത്.
പത്തുപേരുടെ പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് ഹമദ്. 2019ലെ റാങ്കിങ്ങിൽ 13ാം സ്ഥാനത്തായിരുന്ന ഹമദ് വിമാനത്താവളം, ഇത്തവണ 27.08 ലക്ഷം സീറ്റിങ്ങുമായി ഒമ്പതിലെത്തി. വൺവേ എയർലൈൻശേഷി കണക്കിലെടുത്താണ് റാങ്കിങ് തയാറാക്കിയത്.
പട്ടികയിൽ ദുബൈയാണ് ഒന്നാം സ്ഥാനത്ത്. തുടർച്ചയായി മൂന്നാം വർഷമാണ് ദുബൈ മുന്നിലെത്തുന്നത്. 50.36 ലക്ഷം സീറ്റാണ് ദുബൈയുടെ ശേഷി. ലണ്ടൻ ഹീത്രു, സിംഗപ്പൂർ ചാങ്ങി വിമാനത്താവളം എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു