ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ സൈനിക വാഹനങ്ങള്‍ക്ക് നേരെ ഭീകരാക്രമണം. മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് സൈന്യം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രജൗരിയിലെ പൂഞ്ച് മേഖലയിലെ ദേരാ കി ഗലിയിലൂടെ പോവുകയായിരുന്ന രണ്ട് സൈനിക വാഹനങ്ങള്‍ക്ക് നേരെയാണ് തീവ്രവാദികളുടെ ആക്രമണമുണ്ടായത്. ആറോളം ജവാന്മാര്ക്ക് പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച്ച രാത്രി മുതല്‍ ഈ മേഖലയില്‍ തീവ്രവാദികള്‍ക്കെതിരെയുള്ള പോരാട്ടം തുടരുകയാണെന്ന് സൈന്യം പറഞ്ഞു.
ദേരാ കി ഗലി അഥവാ ഡികെജി മേഖല എന്നാണ് ഏറ്റുമുട്ടലുണ്ടായ ഈ സ്ഥലം അറിയപ്പെടുന്നത്. ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നാണ് സംയുക്ത ഓപ്പറേഷന് സൈന്യവും കശ്മീര്‍ പോലീസും ചേര്‍ന്ന് ആരംഭിച്ചത്. ഇന്ന് വൈകീട്ടോടെയാണ് തീവ്രവാദികളുമായുള്ള ഏറ്റുമുട്ടല്‍ കനത്തത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുകയാണെന്നും പ്രതിരോധ വക്താവ് അറിയിച്ചു. കഴിഞ്ഞ മാസം രജൗരിയിലെ കാലാകോട്ടില് സൈന്യവും, സ്പെഷ്യല്‍ ഫോഴ്സും തീവ്രവാദ വിരുദ്ധ ഓപ്പറേഷന് ആരംഭിച്ചിരുന്നു. അഞ്ച് സൈനികരാണ് അന്ന് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.
ഈ മേഖല തീവ്രവാദ പ്രവര്‍ത്തനത്തിന്റെ കേന്ദ്രമാണെന്ന് സൈന്യം പറയുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ഇവിടെ സൈന്യത്തിന് നേരെ നിരന്തരം ആക്രമണമുണ്ടാകാറുണ്ട്. ഏപ്രില്‍-മെയ് മാസങ്ങളിലായി പത്ത് സൈനികരാണ് രജൗരി-പൂഞ്ച് മേഖലയിലെ ഇരട്ട ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 35 സൈനികരാണ് തീവ്രവാദ വിരുദ്ധ ഓപ്പറേഷനുകള്‍ക്കിടെ ഈ മേഖലയില്‍ കൊല്ലപ്പെട്ടത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു