റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് വകഭേദം ജെ.എൻ-1 വൈറസ് അതിവേഗം വ്യാപിക്കുന്നതായി പബ്ലിക് ഹെൽത്ത് അതോറിട്ടി. ഇത് ഒരു പുതിയ പകർച്ചവ്യാധി അല്ലെന്നും ഇപ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പബ്ലിക് ഹെൽത്ത് അതോറിട്ടി അറിയിച്ചു.
നിലവിൽ വൈറസ് വ്യാപനത്തിന്റെ അനുപാതം 36 ശതമാനമാണ്. അതേസമയം തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിലുള്ളവരുടെ എണ്ണം വർദ്ധിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. കടുത്ത നിയന്ത്രണങ്ങൾ ബാധകമാക്കേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം വിസ അനുവദിക്കല്‍ ഒരു മിനിറ്റിനിനുള്ളില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞ ദിവസം സൗദിയിൽ പുതിയ സംവിധാനമൊരുക്കിയിരുന്നു. അപേക്ഷ സമര്‍പ്പിച്ച് 60 സെക്കന്‍ഡിനുള്ളില്‍വിസ അനുവദിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയം പുതിയതായി ആരംഭിച്ച `സൗദി വിസ` എന്ന ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെയാണ് പുതിയ പരിഷ്‌കരണം നടപ്പിലാക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു