മനാമ: ബഹ്റൈൻ സന്ദർശനത്തിനെത്തിയ അമേരിക്കൻ പ്രതിരോധകാര്യ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനെ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ സഖീർ പാലസിൽ സ്വീകരിച്ചു.
മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും പുതിയ സംഭവ വികാസങ്ങളും ഗസ്സയിലെ വിഷയങ്ങളും ചർച്ച ചെയ്തു. സിവിലിയന്മാരെ സംരക്ഷിക്കുന്നതിനും മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിനും വെടിനിർത്തൽ അനിവാര്യമാണെന്നും ഹമദ് രാജാവ് ചൂണ്ടിക്കാട്ടി.
മേഖലയിൽ ശാശ്വത സമാധാനം സ്ഥാപിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഹ്റൈനും അമേരിക്കയും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെട്ട നിലയിലാണെന്ന് വിലയിരുത്തി.
വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള ആശയങ്ങൾ ഇരുവരും പങ്കുവെച്ചു. ബഹ്റൈനും യു.എസും തമ്മിൽ കാലങ്ങളായി നിലനിൽക്കുന്ന നയതന്ത്രബന്ധം പുതിയ മേഖലകളിലേക്ക് പ്രവേശിച്ചിരിക്കുന്നു. സൈനിക, പ്രതിരോധ മേഖലകളിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് സന്ദർശനം കാരണമാകുമെന്ന് ഹമദ് രാജാവ് അഭിപ്രായപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു