മിസ്സിസാഗ ∙ കനേഡിയൻ മലയാളി അസോസിയേഷന്റെ (സിഎംഎ) ചിൽ ക്രിസ്മസ് ആഘോഷം പതിനൊന്നാമത് വർഷത്തിലേക്ക്. ഡിസംബർ 30 ശനിയാഴ്ച വൈകിട്ട് അഞ്ചിന് ബ്രാംപ്ടണിലെ ഗ്രാൻഡ് എംപയർ കൺവെൻഷൻ സെന്ററിലാണ് ചിൽ സീസൺ – 11 നടക്കുക. പത്തോളം പ്രഫഷനൽ ഡാൻസ് ഗ്രൂപ്പിന്റെ നൃത്തങ്ങൾ ഉൾപ്പെടെയുള്ള പരിപാടികളാണ് ഇത്തവണത്തെ പ്രത്യേകതയെന്ന് സ്ഥാപകാംഗവും രക്ഷാധികാരിയുമായ തോമസ് കെ. തോമസും പ്രസിഡന്റ് ഫ്രാൻസിസ് ഔസേപ്പും അറിയിച്ചു. ഡിന്നറും ഡിജെയുമുണ്ടാകും. മുതിർന്നവർക്ക് നാൽപതു ഡോളറും വിദ്യാർഥികൾക്ക് മുപ്പത് ഡോളറുമാണ് ടിക്കറ്റ് നിരക്ക്. വിഐപി ടിക്കറ്റിന് 100 ഡോളർ.
അഞ്ഞൂറോളം ഫാമിലി ലൈഫ് മെംബേഴ്സ് ഉൾപ്പെടെ ആയിരത്തോളം പേരാണ് സിഎംഎയുടെ ഭാഗമായുള്ളത്. രാജ്യാന്തര വിദ്യാർഥികളെ സഹായിക്കുന്നതുൾപ്പെടെ പ്രാദേശികമായി ഒട്ടേറെ കാരുണ്യപ്രവൃത്തികൾ നടത്തിവരുന്നതായും സിഎംഎ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഓണാഘോഷത്തിനും പിക്നിക്കിനും പുറമെ ബ്ളഡ് ഡോണർ ക്ലിനിക്, കൾഫെസ്റ്റ്, ചെസ് ടൂർണമെന്റ് തുടങ്ങിയവയും ഒരുക്കി.
ട്രിനിറ്റി ഗ്രൂപ്പ് സാരഥി ബോബൻ ജെയിംസ് ആണ് ചില്ലിന്റെ മെഗാ സ്പോൺസർ. കുൽവന്ത് ഡിയോൾ ലോ ഓഫിസാണ് പ്ളാറ്റിനം സ്പോൺസർ. സെക്രട്ടറി മാത്യു കുതിരവട്ടം, ട്രഷറർ ഗോഡ്ഫ്രെ ആന്റണി, എന്റർടെയ്ൻമെന്റ് കൺവീനർ സോഫി സേവ്യർ, ബോബൻ ജെയിംസ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു