‘ആ പെൺകുട്ടി ഞാനല്ല, ബിനീഷ് സ്വന്തം ചേട്ടൻ, കല്യാണത്തിന് എല്ലാവരെയും വിളിക്കും’; ഗോസിപ്പുകളോട് പ്രതികരിച്ച് അനുമോള്‍

 

റിയാലിറ്റി ഷോ ആയ സ്റ്റാര്‍ മാജിക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയാണ് അനുമോൾ. ഇപ്പോഴിതാ തന്നെക്കുറിച്ചുള്ള വ്യാജ വാര്‍ത്തയോട് പ്രതികരിക്കുകയാണ് അനുമോള്‍. അനുമോളും മറ്റൊരു സ്റ്റാര്‍ മാജിക് താരമായ ബിനീഷും വിവാഹിതരാകുന്നുവെന്ന വാര്‍ത്തകളോടാണ് താരം പ്രതികരിച്ചത്.
  
ബിനീഷും താനും വിവാഹിതയാകാൻ പോകുന്നു എന്നത് വ്യാജ വാർത്തയാണെന്നും മറ്റൊരു പെൺകുട്ടിയുമായാണ് ബിനീഷിന്റെ വിവാഹമെന്നും അനുമോൾ വ്യക്തമാക്കി.

“ബിനീഷേട്ടനും ഞാനുമല്ല. വേറൊരു പെണ്‍കുട്ടിയുമായാണ് ബിനീഷേട്ടന്റെ കല്യാണം. ബിനീഷേട്ടന്‍ എന്റെ സ്വന്തം ചേട്ടനാണ്. ഇത്തരത്തിൽ വാർത്തകൾ വരുന്നത് പലരുടെയും മനസിന്റെ കുഴപ്പമാണ്. പലപ്പോഴും അങ്ങനെ തെറ്റായ വാർത്തകൾ വരുന്നത് ചിലർ വാർത്ത കൊടുക്കുന്ന ക്യാപ്ഷൻ കൊണ്ടാണ്. ചിലര്‍ വിഡിയോ മുഴുവന്‍ കാണാതെയോ ലിങ്ക് തുറക്കാതെയോ ക്യാപ്ഷൻ മാത്രം കണ്ട് കാര്യം മനസ്സിലാക്കും. സാധാരണ വീട്ടമ്മമാരൊന്നും വീഡിയോ തുറന്ന് നോക്കാന്‍ പോകില്ല. അതുകൊണ്ടാണ് ഇങ്ങനെ വാർത്തകളൊക്കെ വരുന്നത്.”-അനുമോള്‍ പറഞ്ഞു. 

സ്ഥിരമായി ഉദ്ഘാടനങ്ങള്‍ക്ക് എത്തുന്നതിനാല്‍ ഹണി റോസിന് വെല്ലുവിളിയാകുമോ എന്ന ചോദ്യത്തിനും താരം മറുപടി പറയുന്നുണ്ട്. ‘ഞാന്‍ ഏത് ഉദ്ഘാടനത്തിന് പോയാലും ഹണി ചേച്ചിയുടെ പേര് എടുത്തിടല്ലേ എന്ന് പ്രാർഥിക്കും. ആ ഒരു പേര് വന്നാല്‍ മതി ഏതെങ്കിലും ഒരു മീഡിയയില്‍ ക്യാപ്ഷന്‍ കാണും ഹണി റോസിന് വെല്ലുവിളി എന്നും പറഞ്ഞ്. എന്തിനാണ് അങ്ങനൊക്കെ ഇടുന്നത്. അവര്‍ എന്നെ ഇഷ്ടം കൊണ്ട് വിളിക്കുന്നു. ഞാന്‍ വരുന്നു’ അനു പറഞ്ഞു.

കല്യാണം ആവുമ്പോള്‍ സോഷ്യല്‍ മീഡിയ അറിയിക്കും. എന്തുകൊണ്ടെങ്കിലും ഞാന്‍ സോഷ്യല്‍ മീഡിയയില്‍ അറിയിക്കാറുണ്ട്. നിങ്ങളെ അറിയിച്ചിട്ടേ ബന്ധുക്കളെ പോലും അറിയിക്കൂ. വിളിച്ചില്ലെങ്കിലും നിങ്ങള്‍ വരുമല്ലോ എന്നും അനുമോള്‍ പറയുന്നുണ്ട്. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു