തിരുവനന്തപുരം: ഡി.ജി.പി. ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ കെ.എസ്.യു. പ്രവർത്തകർക്കെതിരെ പോലീസ് നടത്തിയത് നരനായാട്ടെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ എംപി. അക്രമവാസന കൈമുതലായുള്ള എസ്.എഫ്.ഐക്കാരെ ഭാവിയുടെ വാഗ്ദാനമായി കാണുന്ന മുഖ്യമന്ത്രി കെ.എസ്.യു. വിദ്യാർത്ഥികളോട് തരംതിരിവ് കാട്ടുകയും മൃഗീയമായി തല്ലിച്ചതയ്ക്കാൻ പോലീസിന് നിർദ്ദേശം നൽകുകയും ചെയ്തെന്നും സുധാകരൻ പറഞ്ഞു.
പൊലീസ് കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ ലാത്തിചാര്‍ജ് നടത്തിയത് മുന്‍കൂട്ടി നിശ്ചയിച്ചതുപ്രകാരമാണ്. കുട്ടികളാണെന്ന പരിഗണനപോലും നല്‍കാതെയാണ് അവരെ വളഞ്ഞിട്ട് തല്ലിയത്. ആണ് പെണ് ഭേദമില്ലാതെ കണ്ണിച്ചോരയില്ലാത്ത വിധം തല്ലിച്ചതച്ചു. പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത മാത്യുകുഴല്‍ നാടനെ ഒരു ജനപ്രതിനിധിയെന്ന പരിഗണന പോലും നല്‍കാതെ പോലീസ് മര്‍ദ്ദിച്ചത് പ്രതിഷേധാര്‍ഹമാണ്. കെഎസ് യു അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ക്ക് ലാത്തിചാര്‍ജില്‍ പരിക്കേറ്റു. പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റാന്‍ പോലും പോലീസ് തയ്യാറായില്ല. പോലീസ് ജലപീരിങ്കിക്കൊപ്പം ലാത്തിചാര്‍ജും അഴിച്ചുവിടുകയായിരുന്നു.
കെ.എസ്.യു. അധ്യക്ഷൻ അലോഷ്യസ് സേവ്യർ ഉൾപ്പെടെ നിരവധി പ്രവർത്തകർക്ക് ലാത്തിചാർജിൽ പരിക്കേറ്റു. പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റാൻ പോലും പോലീസ് തയ്യാറായില്ല. പോലീസ് ജലപീരിങ്കിക്കൊപ്പം ലാത്തിചാർജും അഴിച്ചുവിടുകയായിരുന്നു.
കലാപ ആഹ്വാനം നടത്തിയ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കുന്നതിന് പകരം കുട്ടികളെ സംരക്ഷിക്കാൻ തെരുവിലിറങ്ങിയ പ്രതിപക്ഷ നേതാവിനെതിരെ കേസെടുത്തത് വിരോധാഭാസമാണ്. കേസും ലാത്തിയും എല്ലാം കോൺഗ്രസ് ഒരുപാട് കണ്ടിട്ടുള്ളതാണ്. കോൺഗ്രസ് കണക്ക് ചോദിക്കാൻ ഇറങ്ങുമ്പോൾ ഇതേ വീര്യം അപ്പോഴും പോലീസ് കാട്ടണം. പിണറായിയുടെ പാദസേവ ചെയ്യുന്ന പോലീസുകാർക്ക് അർഹിക്കുന്ന കൂലിയെന്തായാലും കോൺഗ്രസ് നൽകുമെന്നും കെ.സുധാകരൻ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു