പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാര്‍ക്ക് നേരെയുള്ള പുറത്താക്കല്‍ നടപടി പാര്‍ലമെന്റില്‍ തുടരുകയാണ്. 141 എംപിമാരെ പുറത്താക്കിയതിന് പിന്നാലെ ഇന്ന് ലോക്‌സഭയില്‍ രണ്ട് പേരെ കൂടി സസ്‌പെന്‍ഡ് ചെയ്തു. കേരളത്തില്‍ നിന്നുള്ള എംപിമാരായ തോമസ് ചാഴിക്കാടനേയും എ.എം.ആരിഫിനേയുമാണ് ഒടുവിലായി സസ്‌പെന്‍ഡ് ചെയ്തത്.
പ്ലക്കാര്‍ഡ് പിടിക്കുകയും സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തതായി ആരോപിച്ചാണ് ഇരുവര്‍ക്കുമെതിരേ നടപടിയെടുത്തത്. രാജ്യത്തെ പാര്‍ലമെന്റ് ചരിത്രത്തിലെ ഏറ്റവും വലിയ ‘പുറത്താക്കല്‍’ പരമ്പരയ്ക്കാണ് പാര്‍ലമെന്റിന്റെ പുതിയമന്ദിരം സാക്ഷ്യം വഹിക്കുന്നത്. പാര്‍ലമെന്റിലെ സുരക്ഷാവീഴ്ചയെക്കുറിച്ച് പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം തുടര്‍ച്ചയായ ആറുദിവസങ്ങളിലായി നടത്തുന്ന പ്രതിഷേധങ്ങള്‍ക്കിടയിലാണ് കൂട്ടസസ്‌പെന്‍ഷന്‍ നടപടി. ഇതുവരെ 143 എംപിമാരെയാണ് ഇരുസഭകളില്‍ നിന്നുമായി സസ്‌പെന്‍ഡ് ചെയ്തത്.
പുറത്താക്കല്‍ പരമ്പരയ്ക്കിടെ കേരളത്തില്‍ നിന്നുള്ള നാല് എംപിമാര്‍ മാത്രമാണ് ഇനി രാജ്യസഭയിലും ലോക്‌സഭയിലുമായി ബാക്കിയുള്ളത്. ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധി, എം.കെ.രാഘവന്‍ എന്നിവരും രാജ്യസഭയില്‍ എളമരം കരീം അബ്ദുള്‍ വഹാബ് എന്നിവരുമാണ് നടപടി നേരിടാത്തവര്‍.
അതേസമയം മോദി സര്‍ക്കാര്‍ ജനാധിപത്യത്തിന്റെ കഴുത്തു ഞെരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. പാര്‍ലമെൻറിന്റെ ചരിത്രത്തിലൊരിക്കലും ഇത്രയുമധികം പ്രതിപക്ഷ അംഗങ്ങളെ സഭയില്‍ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം