ന്യൂ ഡല്‍ഹി: ഇന്റലിജൻസ് ബ്യൂറോയില്‍ ജോലി നേടാന്‍ അവസരം. 226 ഒഴിവുകളിലേക്ക് സ്ഥാപനം നിയമനം നടത്തുന്നു. ഡിസംബര്‍ 23 മുതല്‍ അപേക്ഷ സമര്‍പ്പിക്കാം.
- അസിസ്റ്റന്റ് സെൻട്രല്‍ ഇന്റലിജൻസ് ഓഫീസര്‍ (എ സി ഐ ഒ) ഗ്രേഡ്-II/ ടെക് തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റിനായി ഇന്റലിജൻസ് ബ്യൂറോ വിജ്ഞാപനം പുറത്തിറക്കി. കംപ്യൂട്ടര്‍ സയൻസ് ആന്‍ഡ് ഇൻഫര്‍മേഷൻ ടെക്‌നോളജി, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷൻ വിഭാഗങ്ങളില്‍ വൈദഗ്ധ്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.
- ഐ.ബി.എസി.ഐ.ഒ ടെക് റിക്രൂട്ട്‌മെന്റ് 2023 ഇന്റലിജൻസ് ബ്യൂറോ ഐബി എസി.ഐ.ഒ-II/ടെക്‌നിക്കല്‍ തസ്തികകളുടെ 226 തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഓണ്‍ലൈൻ അപേക്ഷകള്‍ ക്ഷണിക്കുന്നു. യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐ.ബി.എസി.ഐ.ഒ ടെക് പരീക്ഷയ്‌ക്ക് രജിസ്റ്റര്‍ ചെയ്യാം.
- ഐ.ബി.എസി.ഐ.ഒ ഗ്രേഡ്-II/ Tech തസ്തികയിലേക്ക് 226 ഒഴിവുകളാണ് ആകെ പ്രഖ്യാപിച്ചിരിക്കുന്നത്.ഇതില്‍ 79 ഒഴിവുകള്‍ കമ്പ്യുട്ടര്‍ സയൻസ് ആൻഡ് ഇൻഫര്‍മേഷൻ ടെക്‌നോളജി സ്ട്രീമിനും 147 ഒഴിവുകള്‍ ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ സ്ട്രീമിനുമാണ്. ആദ്യ കാറ്റഗറിയില്‍ എസ് സി , എസ്ടിക്ക് യഥാക്രമം 11, 3 ഒഴിവുകള്‍ രണ്ടാം കാറ്റഗറിയില്‍ 18, 6 ഒഴിവുകളും സംവരണം ചെയ്തിട്ടുണ്ട്.
- GATE 2021, 2022, 2023 എന്നിവയില്‍ യോഗ്യതാ കട്ട് ഓഫ് മാര്‍ക്ക് നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് എ.സി.ഐ.ഒ ഗ്രേഡ് II/ടെക് സ്ഥാനത്തേക്ക് അപേക്ഷിക്കാം.ഇവരും 18 മുതല്‍ 27 വയസ്സ് വരെ പ്രായമുള്ളവരായിരിക്കണം. 44900 മുതല്‍ 142400 വരെയായിരിക്കും ശമ്പളം. അപേക്ഷകരില്‍ നിന്നും ഫീസ് ഈടാക്കുന്നതായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് mha.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷാ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2024 ജനുവരി 12 ആണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു