ശത്രു ആണവായുധ പിൻബലത്തിൽ പ്രകോപിപ്പിച്ചാൽ ആണവ ആക്രമണം നടത്താൻ പ്യോങ്യാങ് മടിക്കില്ലെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ ഇന്ന് (2023 ഡിസം 21 )
പറഞ്ഞതായി സ്റ്റേറ്റ് മീഡിയ റിപ്പോർട്ട്. പ്യോങ്യാങ് അടുത്തിടെ നടത്തിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) പരീക്ഷണ വിക്ഷേപണത്തിൽ പങ്കാളികളായവരെ സൈനിക മിസൈൽ കേന്ദ്രത്തിലെത്തി അഭിനന്ദിക്കുന്നതിനിടെയാണ് കിം ഈ മുന്നറിയിപ്പു നൽകിയതെന്ന് കെസിഎൻഎ വാർത്താ ഏജൻസി അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
മിസൈൽ പരീക്ഷണം സായുധ സേനയുടെ വിശ്വസ്തതയും ശക്തമായ നിലപാടും പ്രകടമാക്കുന്നതായി. ആക്രമണോത്സുക പ്രതിരോധ – ആണവ തന്ത്രങ്ങളുടെ പ്രകടമായ ആവിഷ്ക്കാരമാണ് മിസൈൽ പരീക്ഷണം. ശത്രു പ്രകോപ്പിപ്പിക്കുമ്പോൾ ഇത്തരത്തിലുള്ള ആണവായുധ പരീക്ഷണങ്ങൾ ശത്രുവിനെതിരെ ആക്രമണമെന്നതിലേക്ക്
പരിണമിപ്പിക്കുകയെന്ന ഉത്തര കൊറിയൻ തത്വം പ്രയോഗ തലത്തിലെത്തിയ്ക്കുവാൻ മടിക്കില്ലെന്നു കിം ജോങ് ഉൻ പറഞ്ഞതായും കെസിഎൻഎ റിപ്പോർട്ട് ചെയ്തു.
ദിവസങ്ങൾക്ക് മുമ്പ് നടത്തിയ ഭൂണ്ഡാന്തര മിസൈൽ പരീക്ഷണ വിക്ഷേപണം സൈന്യത്തിന്റെ ദ്രുതഗതിയിലുള്ള ആക്രമണ ശേഷി പ്രകടിപ്പിച്ചതായി കിം പറഞ്ഞു. പോരാട്ട കാര്യക്ഷമത കൂടുതൽ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് പ്രസിഡൻ്റ് ആഹ്വാനം ചെയ്തതായും കെസിഎൻഎ റിപ്പോർട്ട് ചെയ്തു. തങ്ങൾക്കെതിരെ വർദ്ധിച്ചുവരുന്ന
യുഎസ് ശത്രുതയ്ക്ക് തക്ക മറുപടിയെന്ന നിലയിലാണ് ആണവായുധ ശേഷിയുള്ള മിസൈൽ പരീക്ഷണ വിക്ഷേപണങ്ങൾ. ഉത്തര കൊറിയക്കെതിരെ ആണവശക്തികളുടെ യുദ്ധ സന്നദ്ധതക്കനുസൃതമായി തന്നെയാണ് ദിവസങ്ങൾക്ക് മുമ്പ് വിക്ഷേപിക്കപ്പെട്ട ഭൂഖണ്ഡാന്തര മിസൈലെന്ന് ഉത്തര കൊറിയ പറഞ്ഞു.
ഉത്തരകൊറിയയുടെ ഏറ്റവുമൊടുവിലത്തെ ബാലിസ്റ്റിക് മിസൈൽ വിക്ഷേപണങ്ങളെ അപലപിച്ച് അമേരിക്ക, ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവയുടെ ഉന്നത നയതന്ത്രജ്ഞർ ഡിസംബർ 20ന് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. ഉപാധികൾ മുന്നോട്ടുവയ്ക്കാതെ സംഭാഷണത്തിലേർപ്പെടാൻ പ്യോങ്യാങ്ങിനെ പ്രേരിപ്പിക്കുകയും ചെയ്തു.
ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷത്തെ ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിൽ (യുഎൻഎസ്സി) യോഗം അപലപിക്കുകയുണ്ടായി. എന്നാലിതിനെതിരെ കിമ്മിന്റെ സഹോദരി കിം യോ ജോംഗ് രംഗത്തുവന്നു. രാജ്യത്തിന്റെ സ്വയം പ്രതിരോധ അവകാശ പ്രയോഗത്തെ അപലിക്കുന്ന നടപടിയെ അംഗീകരിക്കുന്നില്ലെന്ന് അവർ പ്രസ്താവനയിൽ പറഞ്ഞു.
കൊറിയൻ ഉപദ്വീപിലെ സംഘർഷം രൂക്ഷമാക്കിയത് യുഎസിന്റെയും ദക്ഷിണ കൊറിയുടെയുടെയും നിരുത്തരവാദപരമായ സമീപനങ്ങളും നിലപാടകളുമാണെന്ന് യുഎൻ സുരക്ഷ കൗൺസിൽ തിരിച്ചറിയുകയാണ് വേണ്ടെതെന്നും അവർ പറഞ്ഞു. അമേരിക്കയും ദക്ഷിണ കൊറിയയും ജപ്പാനും ഡിസംബർ 19 ന് കൊറിയൻ ഉപദ്വീപിന് സമീപം യുഎസ് സ്ട്രാറ്റജിക് ബോംബറുകളുൾ വിന്യസിച്ച് സംയുക്ത വ്യോമാഭ്യാസം നടത്തി. ഉത്തര കൊറിയൻ ഭീഷണി ഉയരുന്നതിന് പ്രതികരണമായാണ് സംയുക്ത വ്യോമാഭ്യാസം.