കാരണമില്ലാതെ ശക്തമായ ഹൃദയമിടിപ്പ്, വിയര്‍പ്പ്, വിറയല്‍, ശ്വാസ തടസ്സം നേരിടുന്നുവെന്ന തോന്നല്‍, നെഞ്ചുവേദനയോ നെഞ്ചിലെ അസ്വസ്ഥതയോ, മനംപിരട്ടല്‍, തലചുറ്റുന്നതുപോലെ തോന്നല്‍, ചുറ്റുപാടുകളെക്കുറിച്ചുള്ള ബോധം നഷ്ടമാകല്‍, നിയന്ത്രണം നഷ്ടപ്പെട്ട് ഭ്രാന്ത് പിടിക്കുകയാണെന്ന തോന്നല്‍, ഉടന്‍ മരിച്ചുപോകുമോയെന്ന പേടി, കൈകാലുകളിലും മറ്റു ശരീര ഭാഗങ്ങളിലും മരവിപ്പും ചൂടു വ്യാപിക്കലും.
എങ്ങനെ കണ്ടുപിടിക്കാം?
വിശദമായ ശാരീരിക പരിശോധനയാണ് പ്രാഥമിക നടപടി. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവരില്‍ പാനിക് അറ്റാക് കൂടുതല്‍ കണ്ടുവരുന്നു. ആസ്ത്മക്കുള്ള മരുന്നുകള്‍പോലെ ചില ശാരീരിക രോഗങ്ങള്‍ക്കുള്ള മരുന്നുകളും പാനിക് അറ്റാക് ഉണ്ടാക്കാറുണ്ട്. ഏകദേശം 25 വയസ്സിനോടടുത്താണ് മിക്കവരിലും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്.
കാരണങ്ങള്‍ ?
അസുഖത്തിനുള്ള ശരിയായ കാരണം ഗവേഷകര്‍ക്ക് ഇതുവരെയും പൂര്‍ണമായി മനസ്സിലാക്കാനായിട്ടില്ല. തലച്ചോറിലെ വികാരങ്ങളെ നിയന്ത്രിക്കുന്ന ലിംബിക് വ്യൂഹത്തിലെ നാഡികള്‍ പരസ്പര ആശയവിനിമയത്തിന് ഉപയോഗിക്കുന്ന രാസപദാര്‍ഥങ്ങളുടെ അസന്തുലിതാവസ്ഥ മൂലം രക്തത്തിലും തലച്ചോറിലും അഡ്രിനാലിന്റെ അളവ് അമിതമാകുന്നതാകാം അസുഖകാരണമെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു. തലച്ചോറിലെ ബ്രെയിന്‍ സ്റ്റെം, ലിംബിക് വ്യൂഹം, പ്രീഫ്രോണ്ടല്‍ കോര്‍ട്ടക്സ് എന്നീ ഭാഗങ്ങളാണ് ഉത്കണ്ഠയെ നിയന്ത്രിക്കുന്നത്.
വിവാഹമോചനം, തൊഴില്‍നഷ്ടപ്പെടല്‍, ഉറ്റവരുടെ മരണം തുടങ്ങിയ വിഷമഘട്ടങ്ങളെ തുടര്‍ന്നായിരിക്കും പലരിലും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്. എന്നാല്‍, ചെറുപ്പകാലത്ത് മാനസികസംഘര്‍ഷങ്ങള്‍ അനുഭവിച്ചവര്‍ക്ക് പാനിക് ഡിസോര്‍ഡര്‍ വരാനുള്ള സാധ്യത കൂടുതലാണ്.
ചികിത്സ
പലകേസുകളിലും മനോരോഗ വിദഗ്ധന്റെ പരിശോധനക്കുശേഷം ഔധചികിത്സ വേണ്ടിവരും. രോഗം ഫലപ്രദമായി നിയന്ത്രിക്കാന്‍ ഇന്ന് നിരവധി ഔധങ്ങള്‍ ലഭ്യമാണ്. ആന്റിഡിപ്രസന്റ് മരുന്നുകളാണ് ഇതില്‍ പ്രധാനം. കോഗ്നിറ്റിവ് ബിഹേവിയര്‍ തെറപ്പിയോടൊപ്പം മരുന്നുകള്‍കൂടി ഉപയോഗിക്കുകയാണെങ്കില്‍ മിക്ക രോഗികള്‍ക്കും കാര്യമായ പുരോഗതി കാണാറുണ്ട്. രോഗം പൂര്‍ണമായും തടയാന്‍ ഫലപ്രദമായ മാര്‍ഗങ്ങളൊന്നുമില്ലെങ്കിലും കാപ്പിയിലടങ്ങിയ കഫീന്‍, മദ്യം, പുകവലി, കോള എന്നിവ കുറയുന്നതിലൂടെ രോഗത്തിന്റെ തീവ്രത കുറക്കാന്‍ സാധിക്കും.