ഷാർജ: രിസാല സ്റ്റഡി സർക്കിളിന്റെ ഇടപെടൽ പ്രശംസനീയമാണെന്നും സംസ്കാരിക പ്രവർത്തനങ്ങളിൽ സമൂഹം ഒറ്റക്കെട്ടാകണമെന്നും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര.
‘വിഭവം കരുതണം വിപ്ലവമാവണം’ എന്ന പ്രമേയത്തിൽ ആർ.എസ്.സി മുപ്പതാം വാർഷിക പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ‘ത്രൈവ് അപ്പ്’ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.സി.എഫ് ഷാർജ വെൽഫെയർ പ്രസിഡന്റ് ബദ്റുദ്ദീൻ സഖാഫിയുടെ പ്രാർഥനയോടെ തുടക്കംകുറിച്ച പരിപാടിയിൽ ആർ.എസ്.സി ഷാർജ സെൻട്രൽ ചെയർമാൻ ജാബിർ സഖാഫി അധ്യക്ഷതവഹിച്ചു.
ആർ.എസ്.സി ഗ്ലോബൽ ചെയർമാൻ സകരിയ ശാമിൽ ഇർഫാനി പ്രമേയ പ്രഭാഷണം നടത്തി. മൂസ കിണാശേരി, പി.കെ.സി. മുഹമ്മദ് സഖാഫി, മഷ്ഹൂദ് മഠത്തിൽ, ഉസ്മാൻ സഖാഫി, അനീസ് നീർവേലി, ഇഖ്ബാൽ അള്ളാംകുളം, അബു ത്വഹിർ, ഹകീം അണ്ടത്തോട്, മമ്മൂട്ടി സഖാഫി, ഡോ. ത്വഹിർ അലി, ശുഐബ് നഈമി തുടങ്ങിയവർ സംസാരിച്ചു. പരിപാടിയിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ സാരഥികളെ ഉപഹാരം നൽകി ആദരിച്ചു. ഫൈസൽ വെങ്ങാട് സ്വാഗതവും അഡ്വ. സുഹൈൽ സഖാഫി നന്ദിയും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു