ഇടുക്കി : മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 140 അടിയിലേക്ക് എത്തുന്നു. ഏറ്റവുമൊടുവിലെ വിവരമനുസ്സരിച്ച് ജലനിരപ്പ് 139.90 അടിയായി ഉയര്‍ന്നിട്ടുണ്ട്.
142 അടിയാണ് അണക്കെട്ടിലെ പരമാവധി സംഭരണ ശേഷി. നീരോഴുക്ക് കുറഞ്ഞതിനെ തുടര്‍ന്ന് ജലനിരപ്പ് ഉയരുന്നത് സാവധാനത്തിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. നീരൊഴുക്കി കുറഞ്ഞതിനാലാണ് അണക്കെട്ട് തുറക്കാതിരുന്നത്.
അതിനിടെ മുല്ലപ്പെരിയാറില്‍ നിന്ന് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് സെക്കന്റില്‍ 250 ഘനയടി ആയി തമിഴ്‌നാട് കുറച്ചിരുന്നു. കഴിഞ്ഞ ദിവസം അണക്കട്ടിലേക്കുള്ള നീരൊഴുക്ക് സെക്കന്റില്‍ 2500 ഘനയടി ആയി കുറഞ്ഞിരുന്നു. ചൊവ്വാഴ്ച അണക്കെട്ടിലെ ജലനിരപ്പ് 138.55 അടി ആയിരുന്നു. അണക്കെട്ടിലേക്ക് പിന്നെയും വെള്ളമെത്തിയതോടെയാണ് ഇന്ന് 140 അടിക്ക് തൊട്ടടുത്ത് ജലനിരപ്പ് എത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു