തിരുവനന്തപുരം: റിപ്പര്‍ ജയാനന്ദന് ന് രണ്ട് ദിവസത്തെ പരോള്‍ അനുവദിച്ചു. ഭാര്യ ഇന്ദിര നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് അധ്യക്ഷന്‍ പിവി കുഞ്ഞികൃഷ്ണന്റെ അനുമതി.
ഈ മാസം 22, 23 തീയതികളിൽ രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ച് വരെയാണ് പരോൾ അനുവദിച്ചിരിക്കുന്നത്. 23ന് കൊച്ചിൽ ആണ് പുസ്തക പ്രകാശനം. ജയാനന്ദന്റെ ഭാര്യ ഇന്ദിരയാണ് പരോളിനായി ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണനാണ് ജയാനന്ദന് പരോൾ അനുവദിച്ചത്.
അച്ഛന് പരോള്‍ നേടാന്‍ അമ്മയുടെ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചതും അനുകൂല ഉത്തരവ് നേടിയതും അഭിഭാഷകയായ മകള്‍ കീര്‍ത്തി ജയാനന്ദന് ആണ്. പുലരി വിരിയും മുന്‍പേ’ എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനായാണ് ഹൈക്കോടതി പരോള്‍ അനുവദിച്ചത്. അച്ഛനു പരോള്‍ ലഭിക്കാന്‍ വേണ്ടി മകള്‍ നടത്തിയ നിയമ പോരാട്ടത്തെ സിംഗിള്‍ ബെഞ്ച് അഭിനന്ദിച്ചു. കൈതപ്രം ദാമോദരന്‍ നമ്ബൂതിരി എഴുതിയ ‘സൂര്യനായി തഴുകി ഉറക്കം ഉണര്ത്തുമെന് അച്ഛനെയാണെനിക്കിഷ്ടം’ എന്ന ഗാനവും വിധിന്യായത്തില്‍ ചേര്‍ത്താണ് കോടതി ഉത്തരവ്.
ഡിസംബര്‍ 23 ന് രാവിലെ പത്തരയ്ക്ക് എറണാകുളം പ്രസ് ക്ളബ്ബില്‍ നടക്കുന്ന ചടങ്ങില്‍ സുനില്‍. പി. ഇളയിടം പുസ്തകം പ്രകാശനം ചെയ്യും. പുലരി വിരിയും മുമ്ബേ’ എന്ന നോവല്‍ പുസ്തക വായനയിലൂടെ മാനസാന്തരം വന്ന വ്യക്തിയുടെ കഥയാണെന്നും ഹര്‍ജിക്കാരി വിശദീകരിച്ചു. നേരത്തെ മകള്‍ കീര്‍ത്തിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജയാനന്ദന് പരോള്‍ അനുവദിച്ചിരുന്നു. രാവിലെ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുപ്പിച്ചശേഷം ഇയാളെ വിയ്യൂര്‍ ജയിലില്‍ തിരിച്ചെത്തിക്കണം. ജയാനന്ദനെ തിരികെ ജയിലില്‍ എത്തിക്കുമെന്ന് ഹര്‍ജിക്കാരിയും മകളും ജയില്‍ സൂപ്രണ്ടിന് സത്യവാങ്മൂലം നല്‍കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അഞ്ച് കൊലപാതക കേസ് ഉള്‍പ്പടെ 23 കേസുകളില്‍ പ്രതിയാണ് റിപ്പര്‍ ജയാനന്ദന്. അഞ്ച് കൊലപാതക കേസുകളില്‍ രണ്ടെണ്ണത്തില്‍ ശിക്ഷിക്കപ്പെട്ടു. ഇതിലൊരെണ്ണം വധശിക്ഷയാണ്. മൂന്നെണ്ണത്തില്‍ വെറുതെ വിട്ടു. കഴിഞ്ഞ പതിനേഴ് വര്‍ഷമായി തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവറയിലാണ് റിപ്പര്‍ ജയാനന്ദന്. രണ്ട് തവണ ജയില്‍ ചാടാനും റിപ്പര്‍ ജയാനന്ദന് ശ്രമിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു