ദോഹ: അഴിമതിക്കെതിരായ പോരാട്ടത്തെ പിന്തുണക്കുന്നതിന്റെ ഭാഗമായുള്ള ഏഴാമത് ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഇന്റർനാഷനൽ ആന്റി കറപ്ഷൻ എക്സലൻസ് പുരസ്കാര ചടങ്ങിൽ ഖത്തർ അമീർ പങ്കെടുത്തു.
ഉസ്ബെകിസ്താനിലെ താഷ്കന്റിൽ വെച്ചായിരുന്നു പുരസ്കാരങ്ങൾ സമ്മാനിച്ചത്. ഭരണരംഗത്തെ അഴിമതിക്കെതിരായ പോരാട്ടത്തെയും സുതാര്യത പ്രോത്സാഹിപ്പിക്കുകയും ലക്ഷ്യമിട്ടാണ് അമീറിന്റെ പേരിൽ പ്രത്യേക അന്താരാഷ്ട്ര പുരസ്കാരം ഏർപ്പെടുത്തിയത്. വിവിധ വിഭാഗങ്ങളിലായി അവാർഡ് ജേതാക്കളുടെ പ്രവർത്തനം പരിചയപ്പെടുത്തുന്ന വിഡിയോയുടെ പ്രദർശനവും നടന്നു. ചടങ്ങിൽ ഉസ്ബെകിസ്താൻ പ്രസിഡന്റ് ഷൗകത് മിർസിയോവും പങ്കെടുത്തു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സാമൂഹിക പ്രവർത്തകർ, വിദ്യാഭ്യാസ പ്രവർത്തകർ, മാധ്യമപ്രവർത്തകർ, രാഷ്ട്രീയ-നിയമമേഖലകളിൽ പ്രവർത്തിക്കുന്നവർ എന്നിവരാണ് ജേതാക്കൾ. ഡോ. സുൻകാന റോക്സാൻഡിക്, ഡോ. ജോൺ എസ്.ടി ഖുഹ, ഡമാരിസ് അസ്വ, ക്ലാരി റ്യൂകാസിൽ ബ്രൗൺ, ഫിൽ മസൺ തുടങ്ങിയവരാണ് ജേതാക്കളായത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു