ഇടുക്കി: മൂലമറ്റത്ത് മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തി. ഇടുക്കി മൂലമറ്റം ചേറാടിയിലാണ് സംഭവം. പീലിയാനിക്കൽ കുമാരൻ (70), ഭാര്യ തങ്കമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ അജേഷ് ആണ് കൊലപാതകത്തിന് പിന്നിൽ. ഇയാൾക്കായുള്ള തെരച്ചിലിലാണ് പൊലീസ്.
കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. കുമാരനെ രാവിലെ പത്തരയോടെയാണ് വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആക്രമണത്തില്‍ സാരമായി പരുക്കേറ്റ തങ്കമണി ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.
കുമളിയിൽ താമസിക്കുന്ന മകൻ ഇന്നലെ രാത്രി ചേറാടിയിലെ വീട്ടിൽ ഉണ്ടായിരുന്നു. ഇവർ തമ്മിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. കൊലയ്ക്കു ശേഷം ഇയാൾ മുങ്ങിയിരിക്കുകയാണ്. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു