മസ്കത്ത്: ഗാല കെ.എം.സി.സി ആൻഡ് എസ്.ഐ.സി സെന്ററിൽ നടന്ന യോഗത്തിൽ എസ്.കെ.എസ്.എസ്.എഫ് ഗാല ഏരിയ കമ്മിറ്റി രൂപവത്കരിച്ചു. ശുകൂർ ഹാജി ഉദ്ഘടനം ചെയ്തു.
അസിമാ മേഖല സെക്രട്ടറി സുബൈർ ഫൈസിയുടെ പ്രാർഥനയോടെ തുടങ്ങിയ യോഗത്തിൽ അബ്ദുല്ല കമ്പാർ അധ്യക്ഷത വഹിച്ചു. ജാബിർ സംസാരിച്ചു. എസ്.ഐ.സി സെൻട്രൽ കമ്മിറ്റി വർക്കിങ് സെക്രട്ടറി ശുകൂർ ഹാജി നേതൃത്വം നൽകി. എ.പി. സിദ്ദീഖ് സ്വാഗതം പറഞ്ഞു.
പ്രസിഡന്റായി എം.എം. ബഷീറിനെയും സെക്രട്ടറിയായി എ.പി. സിദ്ദീഖിനെയും തിരഞ്ഞെടുത്തു. അബ്ദുൽ ഗഫൂർ ആണ് ട്രഷറർ. മറ്റ് ഭാരവാഹികൾ: അബ്ദുല്ല, ശബാബ്, അൻസീർ (വൈ. പ്രസി), ഫവാസ് (വർക്കിങ് പ്രസി.), മുനീർ, ഷംഷാദ്, എം. സിദ്ദീഖ് (ജോ. സെക്ര), എ. അൻവർ (വർക്കിങ് സെക്ര.), അബ്ദുല്ല കമ്പാർ, മുഹമ്മദ് സിറ്റിസൺ, കരീം, ഷൈജൽ (രക്ഷാധികാരികൾ).
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു