ദോഹ: ഇസ്രായേലിന്റെ നിഷ്ഠുരമായ ആക്രമണങ്ങളിൽ ജീവിതം ദുരിതത്തിലായ ഫലസ്തീനികളെ ചേർത്തുപിടിച്ചുകൊണ്ട് ദോഹയിൽനിന്ന് ഒരു സ്നേഹക്കപ്പൽ പുറപ്പെടുന്നു. ഇതുവരെയായി ഗസ്സയിലെത്തിയ മാനുഷിക സഹായങ്ങൾക്കു പുറമെയാണ് 30 വിമാനങ്ങൾക്കു തുല്യമായ ദുരിതാശ്വാസ സാമഗ്രികളും വഹിച്ച് കൂറ്റൻ സഹായക്കപ്പൽ ദോഹയിൽനിന്ന് ഗസ്സയിലേക്ക് നീങ്ങിത്തുടങ്ങുന്നത്.
ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയാണ് തങ്ങളുടെ നേതൃത്വത്തിൽ സഹായക്കപ്പൽ പുറപ്പെടുന്ന കാര്യം വെളിപ്പെടുത്തിയത്. വിവിധ ധനശേഖരണ പരിപാടികൾവഴി സമാഹരിച്ചതും ദുരിതാശ്വാസ സഹായങ്ങൾ ഉപയോഗപ്പെടുത്തിയുമാണ് ഒരു കപ്പൽ നിറയെ വസ്തുക്കൾ ഗസ്സയിലെത്തിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു