മസ്കത്ത്: പടിവാതിൽക്കെ എത്തി നിൽക്കുന്ന ക്രിസ്മസ് ആഘോഷങ്ങൾക്ക് നിറം പകരാൻ ‘ക്രിസ്മസ് ഗിഫ്റ്റ് ബോക്സു’മായി മോഡേൺ ഒമാൻ ബേക്കറി. ക്രിസ്മസിന് തങ്ങളുടെ പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാനായി സവിശേഷമായ രീതിയിലാണ് ഗിഫ്റ്റ് ബോക്സ് ഒരുക്കിയിരിക്കുന്നത്.
സന്തോഷത്തിന്റെയും പങ്കിടലിന്റെയും ആഘോഷമാണ് ക്രിസ്മസ്. ഇത് മുന്നിൽ കണ്ടാണ് പ്രത്യേകമായ ഗിഫ്റ്റ് ബോക്സ് തയാറാക്കിയിരിക്കുന്നത്. ഗിഫ്റ്റ്, സെലിബ്രേഷൻ എന്നിങ്ങനെ രണ്ടുതരത്തിലുള്ള ബോക്സുകൾ ഉപഭോക്താക്കൾക്ക് വാങ്ങാൻ സാധിക്കും. രുചികരവും ആരോഗ്യകരവുമയ പ്ലം കേക്ക് ഉൾക്കൊള്ളുന്ന പ്രീമിയം ഉൽപന്നങ്ങളായിരിക്കും ബോക്സുകളിലുണ്ടാകുക. ഉന്നത നിലവാരത്തിലുള്ള ചോക്ലേറ്റുകൾ, ചോക്ലേറ്റ് പിസ്ത കുക്കികൾ, ആരോമാറ്റിക് ജിഞ്ചർ വൈറ്റ് ചോക്ലേറ്റ് കുക്കികൾ എന്നിവയുൾപ്പെടെയുള്ള രുചികരമായ ട്രീറ്റുകളും ഇതിൽ അടങ്ങിയിരിക്കും.
ഓരോ ഉപഭോക്താക്കൾക്കും തങ്ങളുടെ പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാൻ കഴിയുന്ന തരത്തിലാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ഒരു സമ്മാനം എന്നതിലുപരിയായി ഇത് ലഭിക്കുന്നവരുടെ മനസ്സിൽ എന്നും തങ്ങിനിൽക്കുന്ന തരത്തിലുള്ള പാക്കിങ് അടക്കമുള്ള രീതിയിലാണ് രൂപകൽപന ചെയ്തിരിക്കുന്നതെന്ന് മോഡേൺ ഒമാൻ ബേക്കറി മാനേജ്മെന്റ് വൃത്തങ്ങൾ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു