വനിതാ പ്രവര്‍ത്തകയുടെ വസ്ത്രം വലിച്ചു കീറിയ എസ്.ഐക്കെതിരെ നടപടി എടുക്കണം : വി.ഡി. സതീശൻ

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ സമരത്തില്‍ പങ്കെടുത്ത വനിത പ്രവര്‍ത്തകയുടെ വസ്ത്രം വലിച്ചു കീറിയ എസ്.ഐക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.

വളരെ മോശമായാണ് പോലീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പെരുമാറിയത്. സമരത്തില്‍ പങ്കെടുത്ത വനിതാ പ്രവര്‍ത്തകയുടെ വസ്ത്രം പുരുഷ പോലീസുകാരൻ വലിച്ചുകീറി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിനെ തല്ലി പരിക്കേല്‍പ്പിച്ചു. പെണ്‍കുട്ടികളെ ലാത്തി കൊണ്ട് കുത്തിയത് പുരുഷ പോലീസുകാരാണ്. പരിക്കേറ്റ വനിത പ്രവര്‍ത്തകരെ തടഞ്ഞുവച്ചു. അവരെ തന്റെ വാഹനത്തില്‍ ആശുപത്രിയിലേക്ക് മാറ്റുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അനാവശ്യമായി പോലിസ് പെണ്‍കുട്ടികള്‍ക്ക് നേരെ ആക്രമണം നടത്തിയതാണ് സ്ഥിതി വഷളാകാൻ കാരണമെന്നും വി.ഡി. സതീശൻ ആരോപിച്ചു. പൊലീസിനെ അഴിഞ്ഞാടാൻ വിട്ടിട്ട് സമാധാനപരമായി ഭരിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ട. അനാവശ്യമായി ഒരാളെയും തൊടാൻ പോലും സമ്മതിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു