തിരുവനന്തപുരം: കെഎസ്ആർടിസിയിലെ അഞ്ച് ജീവനക്കാർക്ക് സസ്പെൻഷൻ. രണ്ട് ഡ്രൈവർമാരെയും മൂന്ന് കണ്ടക്ടർമാരേയുമാണ് സസ്പെൻഡ് ചെയ്തത്.
ശബരിമല ഡ്യൂട്ടി ചെയ്യാതെ സ്വകാര്യ സ്കൂൾ ബസ് ഓടിക്കാൻ പോയതിന് പയ്യന്നൂർ ഡിപ്പോയിലെ ഡ്രൈവർ എ യു ഉത്തമൻ, ക്രിമിനൽ കേസിൽ അറസ്റ്റിലായ വെള്ളനാട് ഡിപ്പോയിലെ ഡ്രൈവർ ജെ സുരേന്ദ്രൻ, ടിക്കറ്റ് നൽകുന്നതിൽ ക്രമക്കേട് നടത്തിയ താമരശ്ശേരി ഡിപ്പോയിലെ എ ടോണി, കൊച്ചുവേളിയിൽ നിന്ന് കിഴക്കേകോട്ടയിലേക്കുള്ള യാത്രയ്ക്കിടെ ടിക്കറ്റ് നൽകാതെ തുക വാങ്ങിയ തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ കണ്ടക്ടർ പി എസ് അഭിലാഷ്, കോയമ്പത്തൂർ – കോതമംഗലം ബസിൽ ടിക്കറ്റ് നൽകാതെ യാത്ര ചെയ്യാൻ അനുവദിച്ച പാലക്കാട് ഡിപ്പോയിലെ കണ്ടക്ടർ പി എം മുഹമ്മദ് സാലിഹ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
കോർപറേഷന് ഒമ്പത് മാസത്തിനുള്ളിൽ 1335 കോടി രൂപയാണ് സർക്കാർ നൽകിയത്. ഈവർഷത്തെ ബജറ്റ് വകയിരുത്തിയിട്ടുള്ളത് 900 കോടിയും. രണ്ടാം പിണറായി സർക്കാർ 5034 കോടി രൂപയാണ് കെഎസ്ആർടിസിക്ക് സഹായമായി നൽകിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു