ഗാസ: ഇസ്രായേല്‍ അധിനിവേശം പൂര്‍ണമായും അവസാനിപ്പിക്കാതെ വെടിനിര്‍ത്തല്‍ ചര്‍ച്ചക്കില്ലെന്ന് ഹമാസ്. ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് കഴിഞ്ഞ ദിവസം വെടിനിര്‍ത്തലിന് സന്നദ്ധമാണെന്ന് സൂചന നല്‍കിയിരുന്നു.ഈ പശ്ചാത്തലത്തിലാണ് ഹമാസിന്റെ പ്രതികരണം.
ഗസ്സയില്‍ റഫ മേഖലയിലാണ് ഇപ്പോള്‍ രൂക്ഷമായ ആക്രമണം നടക്കുന്നത്. കൊല്ലപ്പെട്ടവരുടെ കണക്കെടുക്കാൻ പോലും കഴിയാത്തവിധത്തിലുള്ള ആക്രമണമാണ് ഇസ്രായേല്‍ നടത്തുന്നത്. തകര്‍ക്കപ്പെട്ട കെട്ടിടങ്ങള്‍ക്കടിയില്‍ ആയിരങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്.
അതേസമയം ഇസ്രായേലില്‍ ബന്ദിമോചനം ആവശ്യപ്പെട്ട് വലിയ പ്രതിഷേധമാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം ഹമാസ് പുറത്തുവിട്ട ബന്ദിയുടെ വീഡിയോ വലിയ ചര്‍ച്ചയായിരുന്നു. തങ്ങളുടെ മരണമാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത് എന്നാണ് ഹമാസിന്റെ വീഡിയോയിലുള്ള ബന്ദിയാക്കപ്പെട്ട വ്യക്തി ചോദിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു