കൊല്ലം: സംസ്ഥാനത്ത് അര്‍ബൻ കമ്മിഷന് രൂപവത്കരിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. 2030 ഓടെ കേരളം ഒറ്റ നഗരമെന്ന നിലയിലേക്ക് മാറ്റിയെടുക്കാൻ സാധിക്കുന്ന തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണ് അര്‍ബൻ കമ്മീഷന്റെ ചുമതല.
നവകേരള സദസ്സിന് മുമ്പായി ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം. അന്താരാഷ്ട്ര തലത്തിലെ വിദദ്ധര്‍ അടങ്ങുന്ന കമ്മീഷനില്‍ 13 അംഗങ്ങളാണ് ഉണ്ടാവുക. കേരളം അതിവേഗം വളരുന്ന പശ്ചാത്തലത്തില്‍ ഭരണതലത്തില്‍ നടപ്പാക്കേണ്ട അടിസ്ഥാന സൗകര്യങ്ങള്‍, എന്തായിരിക്കണം ഇതിന്റെ നയം തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിക്കാൻ അര്‍ബൻ കമ്മീഷൻ രൂപവത്കരിക്കാൻ നേരത്തെ സര്‍ക്കാര്‍ തലത്തില്‍ ധാരണയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു