ലേലം നിയന്ത്രിക്കാൻ ചരിത്രത്തിൽ ആദ്യമായി വനിത ഓക്‌ഷണർ | മല്ലിക സാഗർ | News60

ഐപിഎൽ ചരിത്രത്തിലാദ്യമായി ലേലം നിയന്ത്രിക്കാൻ  ഒരു വനിത ഓക്‌ഷണർ.  പ്രൊ കബഡി ലീഗ്, വിമൻ പ്രിമിയർ ലീഗ് തുടങ്ങിയ ടൂർണമെന്റുകളുടെ താരലേലം നിയന്ത്രിച്ചു പരിചയമുള്ള മുംബൈ സ്വദേശിനി മല്ലിക സാഗറാണ് ഇന്നത്തെ ഐപിഎൽ ലേലം നിയന്ത്രിക്കുക. ദുബായാണ് ലേലവേദി‌.  ആർട് കലക്ടർ, ആർട് കൺസൽറ്റന്റ് എന്നീ നിലകളിൽ പ്രശസ്തയായ മല്ലിക 2021ലെ പ്രൊ കബഡി ലീഗിലും കഴിഞ്ഞ വിമൻ പ്രിമിയർ ലീഗിലും ഓക്‌ഷണറായിരുന്നു.

മഹാരാഷ്ട്രയിലെ ഒരു ബിസിനസ്സ് കുടുംബത്തിൽ ജനിച്ച  മല്ലിക സാഗർ ഫിലാഡൽഫിയയിലെ ബ്രൈൻ മാവർ കോളേജിൽ നിന്ന് ആർട്ട് ഹിസ്‌റ്ററിയിൽ പഠനം പൂർത്തിയാക്കി. 2001ൽ ക്രിസ്‌റ്റീസിൽ തന്റെ കരിയർ ആരംഭിച്ചപ്പോൾ അവിടുത്തെ ആദ്യ ഇന്ത്യൻ വനിതാ ലേലക്കാരിയായിരുന്നു.

2018 മുതല്‍ ഐപിഎല്‍ താരലേലം നിയന്ത്രിച്ചിരുന്നത് ഹ്യൂ എഡ്‌മിഡ്‌സായിരുന്നു. ലേല മാര്‍ക്കറ്റിലെ സൂപ്പര്‍ ഓക്ഷനറാണ് ഹ്യൂ എഡ്‌മിഡ്‌സ്. ലോകമെമ്പാടുമായി 2700ലേറെ ലേലങ്ങള്‍ നടത്തിയിട്ടുള്ള എഡ്‌മിഡ്‌സ് ജെയിംസ് ബോണ്ട് സിനിമയിലെ ആസ്റ്റിന്‍ മാര്‍ട്ടിന്‍ കാറുകളുടെ ലേലത്തിലൂടെയും ശ്രദ്ധേയനാണ്.

കാറുകളുടെ ലേലത്തിലാണ് എഡ്‌മിഡ്‌സ് പ്രശസ്തനായത്. പ്രമുഖ ലേല സ്ഥാപനമായ ക്രിസ്റ്റിയില്‍ 38 വര്‍ഷം പ്രവര്‍ത്തിച്ചശേഷം 2016ലാണ് എഡ്‌മിഡ്‌സ് സ്വതന്ത്ര ലേലക്കാരനായത്. 2018ല്‍ ജയ‌പൂരില്‍ നടന്ന ഐപിഎല്‍ താരലേലത്തിലാണ് എഡ്‌മിഡ്‌സ് ആദ്യമായി ക്രിക്കറ്റ് ലേലക്കാരനായത്. 11 വര്‍ഷം ഐപിഎല്‍ ലേലം നിയന്ത്രിച്ച റിച്ചാര്‍ഡ് മാഡ്‌ലിക്ക് പകരക്കാരനായിട്ടായിരുന്നു ഹ്യൂ എഡ്‌മിഡ്‌സ് എത്തിയത്. മുന്‍ ജൂനിയര്‍ ഇന്‍റര്‍നാഷണല്‍ ഹോക്കി താരവും കൗണ്ടി ക്രിക്കറ്റ് ക്ലബ്ബായ സറേയുടെ ലീഗ് താരവുമായിരുന്നു എഡ്‌മിഡ്‌സ്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed  Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads  Join ചെയ്യാം