കസ്റ്റഡിയിലെടുക്കുന്ന കുറ്റാരോപിതരുടെ വായിൽ കല്ല് തിരുകി ഇടിച്ചും, ചവണ കൊണ്ട് പല്ല് പിഴുതെടുത്തും ക്രൂരപീഡനത്തിന് ഇരയാക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥൻ… ഒരു പൊലീസുകാരന് എങ്ങനെയൊക്കെ ആകരുത് എന്നതിനു ഏറ്റവും വലിയ ഉദാഹരണമെന്നു പറഞ്ഞാലും തെറ്റാവില്ല ചെന്നൈയിലെ അംബാസമുദ്രം മുൻ എഎസ്പി ബൽവീർ സിങ്ങിനെ. ബൽവീർ സിങ് നടത്തിയ ക്രൂരപീഡനങ്ങളുടെ വിവരം പുറത്തുവന്നതോടെ തമിഴ്നാട് പൊലീസിന്റെ പ്രതിച്ഛായക്ക് മങ്ങലേറ്റിരുന്നു.
https://www.youtube.com/watch?v=gDRPMw6uIZw
രാജസ്ഥാനിലെ ടോങ്കിൽനിന്നുള്ള മുപ്പത്തൊൻപതുകാരനായ ബൽവീർ സിങ് മുംബൈ ഐഐടിയിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിങിൽ ബിരുദം പൂർത്തിയാക്കിയ ആളാണ്. ആറു വർഷത്തോളം ഇന്ത്യൻ ഓയിൽ കോർപറേഷനിൽ ജോലിചെയ്ത ബൽവീർ സിങ് 2020ലാണ് ഐപിഎസ് ഉദ്യോഗസ്ഥനാവുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറില്‍ തിരുനെൽവേലി ജില്ലയിലെ അംബാസമുദ്രത്തിൽ എഎസ്പിയായി ചുമതലയേറ്റു. പ്രൊബേഷൻ പൂർത്തിയാക്കുന്നതിനു മുൻപുതന്നെ, കസ്റ്റഡിയിലെടുത്ത പ്രതികളോടു ക്രൂരമായി പെരുമാറുന്ന എഎസ്പിയെന്ന നിലയിൽ ബൽവീർ സിങ് കുപ്രസിദ്ധനായി.
ഈ വർഷം മാർച്ച് 10നാണ് ബൽവീർ സിങ് നടത്തിയ ഏറ്റവും വലിയ ക്രൂരകൃത്യം അരങ്ങേറിയത്. അംബാസമുദ്രം നഗരത്തിൽ രണ്ടു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടാവുകയും ഇതേത്തുടർന്ന് രണ്ട് കൗമാര പ്രായക്കാർ ഉൾപ്പെടെ ഒൻപതു പേരെ പൊലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു. കസ്റ്റഡിയിലെടുത്ത പ്രതികൾ അന്നു രാത്രിയും അടുത്ത ദിവസം രാവിലെയും ബൽവീർ സിങ്ങിന്റെ ക്രൂരകൃത്യത്തിനു വിധേയരായി.
മർദനത്തിൽ പ്രതികളിൽ അഞ്ചുപേരുടെ പല്ല് കൊഴിഞ്ഞു. വായിൽ ഉരുളൻ കല്ലുകൾ തിരുകിയ ശേഷം വായടച്ചുപിടിച്ച് മുഖത്തടിക്കുന്നതായിരുന്നു ഒരു മർദ്ദനരീതി. ഇതിനു വിധേയരായവർക്ക് ഗുരുതരമായി പരുക്കേറ്റു. അറസ്റ്റിലായവരിൽ ഒരാൾ നവവരനായിരുന്നു. ഇയാളുടെ ജനനേന്ദ്രിയവും മർദനത്തിൽ തകർത്തു. അംബാസമുദ്രത്തിലും സമീപത്തെ വിക്രംസിങ്കപുരം പൊലീസ് സ്റ്റേഷനിലുമായിരുന്നു കസ്റ്റഡിയിലെടുത്തവർ ക്രൂരപീഡനത്തിന് ഇരയായത്. എഎസ്പിയും പൊലീസ് സംഘത്തിലുണ്ടായിരുന്ന ഗൺമാൻ ഉൾപ്പെടെയുള്ളവരും പ്രതികളെ മർദിച്ചു.
പ്രതികളില്‍ മൂന്നു പേര് ജാമ്യത്തിലിറങ്ങിയപ്പോഴായിരുന്നു ഞെട്ടിക്കുന്ന മര്‍ദ്ദനവിവരങ്ങൾ പുറംലോകമറിയുന്നത്. തങ്ങൾ നേരിട്ട ക്രൂരത പ്രതികള്‍ വിവരിക്കുന്ന വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായി. പിന്നാലെ ബല്‍വീര്‍ സിങ്ങിനെതിരെ കൂടുതല്‍ പരാതികളെത്തി. അതോടെ കസ്റ്റഡി മര്‍ദ്ദനം ആദ്യത്തെ സംഭവമല്ലെന്നും തെളിഞ്ഞു. ബല്‍വീര്‍ സിങ്ങിനെതിരെ തുടര്‍ച്ചയായ വാര്‍ത്തകളും ചര്‍ച്ചകളും വന്നത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി. പക്ഷെ ഇതൊന്നും ബൽവീറിനെ പിന്നോട്ടുവലിച്ചില്ല. പ്രശ്നം നിയമസഭയിൽ ചർച്ചയ്ക്കു വന്നു. ബൽവീർ സിങ്ങിനെ സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉത്തരവിടുകയും പൊലീസ് സ്റ്റേഷനുകളിലെ മനുഷ്യാവകാശ ലംഘനം ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. തുടർന്ന് ബൽവീർ സിങ്ങിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
ഏപ്രിൽ ഏഴിന് തമിഴ്നാട് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മുതിർന്ന ഐഎഎസ് ഓഫിസർ പി.അമുധയുടെ നേതൃത്വത്തിൽ സർക്കാർ അന്വേഷണ കമ്മിഷനെ നിയമിച്ചു. സംഭവത്തിൽ പ്രതികരണവുമായി നിരവധി ഐപിഎസ് ഓഫിസർമാർ രംഗത്തെത്തിയിരുന്നു. ബൽവീർ സിങ് മാധ്യമവിചാരണ നേരിടുന്നതായി തമിഴ്നാട് ഐപിഎസ് ഓഫിസേഴ്സ് അസോസിയേഷൻ ഏപ്രില്‍ 4ന് പ്രസ്താവനയിൽ പറഞിരുന്നു. എന്നാൽ സിങ്ങിന്റെ പ്രവൃത്തിയെ നിശിതമായി വിമർശിച്ച ഉദ്യോഗസ്ഥരും കുറവല്ല. സുപ്രീം കോടതി ഉത്തരവുകൾ പോലും ലംഘിച്ചുകൊണ്ടാണ് എഎസ്പി പെരുമാറിയതെന്നും സംഭവത്തിൽ കേസെടുക്കാൻ വൈകുന്നത് അംഗീകരിക്കാനാവില്ലെന്നും മദ്രാസ് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായ വി.സുരേഷ് വ്യക്തമാക്കി.
ഇപ്പോൾ വില്ലൻ പ്രതിച്ഛായയാണ് ബൽവീർ സിങ്ങിനുള്ളതെങ്കിലും സര്‍വീസിന്റെ ആദ്യനാളുകളില്‍ നാട്ടുകാരുടെ ഹീറോയായിരുന്നു ബല്‍വീര്‍. ഗാർഹിക പീഡനത്തിന് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷാ ഡ്രൈവറുടെ പല്ല് അടിച്ചു കൊഴിച്ച പ്രവര്‍ത്തിയെ നാട്ടുകാര്‍ പ്രശംസിച്ചു. പൊലീസായാല്‍ ഇങ്ങനെ വേണമെന്നു പ്രദേശവാസികള്‍ അഭിപ്രായപ്പെട്ടു. എഎസ്പിയുടെ പ്രവൃത്തിയെ പുകഴ്ത്തി നാട്ടുകാർ ഫ്ലെക്സ് ബോർഡ് പോലും വച്ചു.
സീനിയർ ഓഫിസർമാരിൽനിന്ന് ബൽവീർ സിങ്ങിന് കൃത്യമായ നിർദേശങ്ങൾ ലഭിക്കാഞ്ഞതാണ് തുടരെ പീഡനങ്ങളിലേക്കു നയിച്ചതെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നത് . പൊലീസിങ്ങിനെക്കുറിച്ചും പ്രാദേശികമായ വിഷയങ്ങളിലും ബൽവീർ സിങ്ങിന് ധാരണയില്ലാത്തതാകാം ഇത്തരം ക്രൂരകൃത്യങ്ങളിലേക്ക് അയാളെ നയിച്ചതെന്ന് മറ്റു ചിലരും പറയുന്നു. എന്തൊക്കെയായാലും പല തരത്തിലുള്ള കുറ്റങ്ങള്‍ ചുമത്തി സ്റ്റേഷനിലെത്തിക്കുന്ന കുറ്റവാളികളുടെ പേടിസ്വപ്നമായി ബല്‍വീര്‍ മാറി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം