കൊച്ചി: സ്കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 23 വർഷം കഠിനതടവും 35,000 രൂപ പിഴയും വിധിച്ച് കോടതി. കരുനാഗപ്പള്ളി പുത്തൻപുരയ്ക്കൽ അൻസലിനെയാണ് പെരുമ്പാവൂർ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.
2022 ജൂലൈയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.
ഇൻസ്റ്റഗ്രാം വഴിയാണ് വിദ്യാർഥിനിയെ പ്രതി പരിചയപ്പെട്ടത്. കൂടുതൽ അടുപ്പം സ്ഥാപിച്ച് പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ വാട്ട്സാപ്പ് വഴി അയച്ചു വാങ്ങി. പിന്നീട് ഇതേ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
വിദ്യാർഥിനിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു