ചോറ് മലയാളികളുടെ സ്വന്തം ഭക്ഷണമാണ്. എവിടെയായിരുന്നാലും ഉച്ചക്ക് ചോറ് നിർബന്ധം ആണു നമ്മൾക്ക്. രുചിയൂറും കറികളും കൂടെയുണ്ടെൽ കുശാലായി. അതിൽ പ്രധാനിയാണ് അച്ചാർ .നല്ല എരിവും,പുളിയുമുള്ള അച്ചാർ ഉണ്ടെങ്കിൽ എത്ര വേണമെങ്കിലും ചോറുണ്ണാൻ നമ്മൾക്ക് സാധിക്കും. അത്തരത്തിൽ രുചികരമായ നത്തോലി അച്ചാർ വീട്ടിൽ തന്നെ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം…..
ആവശ്യമായ ചേരുവകൾ
- നത്തോലി – അരകിലോ
- മഞ്ഞൾപ്പൊടി
- മുളകുപൊടി
- ഉപ്പ് – പാകത്തിന്
- കടുക്
- ഉലുവ
- ഇഞ്ചി
- വെളുത്തുള്ളി
- പച്ചമുളക്
- വിനാഗിരി
തയ്യാറാക്കുന്ന വിധം
അരക്കിലോ നത്തോലി വൃത്തിയാക്കി അര ചെറിയ സ്പൂൺ മഞ്ഞൾപ്പൊടിയും ഒരു ചെറിയ സ്പൂൺ മുളകുപൊടിയും പാകത്തിന് ഉപ്പും ചേർത്തു പുരട്ടി അരമണിക്കൂർ വയ്ക്കുക. ഇത് എണ്ണയിൽ ഗോൾഡൻ നിറത്തിൽ വറുത്തെടുക്കണം. ചീനച്ചട്ടിയിൽ രണ്ടു വലിയ സ്പൂൺ എണ്ണ ചൂടാക്കി അര ചെറിയ സ്പൂൺ കടുക്, കാൽ ചെറിയ സ്പൂൺ ഉലുവ എന്നിവ പൊട്ടിക്കുക. ഇതിലേക്ക് കഷണം ഇഞ്ചി, 10 അല്ലി വെളുത്തുള്ളി, നാലു പച്ചമുളക് ഇവ പൊടിയായി അരിഞ്ഞതും ചേർത്തു മൂപ്പിക്കണം. തീ കുറച്ചു വച്ച ശേഷം ഒരു വലിയ സ്പൂൺ മുളകുപൊടി ചേർത്തു മൂപ്പിക്കുക. ഇതിലേക്കു മീനും ചേർത്തു നന്നായി യോജിപ്പിച്ച് വാങ്ങുക. രണ്ടു വലിയ സ്പൂൺ വിനാഗിരി ചേർത്ത് ഉപ്പു പാകത്തിനാക്കി ചൂടാറിയ ശേഷം വിളമ്പാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു