മനസ്സ് തണുപ്പിക്കാൻ കൊടചാദ്രി

കൊല്ലൂരിൽ നിന്നും ഷിമോഗയിലേക്ക് വണ്ടി കയറിയാൽ കൊടചാദ്രി പോകുന്നിടത്ത് നിർത്തും. ഏറെക്കാലമായൊരു ട്രക്കിങ് ആഗ്രഹിച്ചിരിക്കുകയാണെങ്കിൽ കൊടചാദ്രി കയറാം. മോഹിക്കുന്ന ഇരുവശവും കാടാണ്. തണുപ്പ് വിട്ടു മാറാത്ത കാറ്റ്. അരവിന്ദന്റെ അതിഥികളിൽ കാണിക്കുന്ന അതെ കോട. ഉഡുപ്പി ബസ് ബസ് സ്റ്റാൻഡിലേക്ക് കയറുമ്പോൾ ഇറങ്ങാൻ ഒരു കൂട്ടം മനുഷ്യർ ഉണ്ടാകും. ഹിന്ദിയും, തുളുവും, മലയാളവും, തമിഴും അങ്ങനെ വിവിധ ഭാഷകൾ സംസാരിക്കുന്നവർ. വേഷത്തിലും, നടപ്പിലും ഓരോ സംസ്ക്കാരം പിന്തുടരുന്നവർ. മൂകാംബിക സന്ദർശിക്കാൻ വന്നവർ മാത്രമല്ലാ കൂട്ടത്തിൽ ട്രെക്കികളും ഉണ്ടായിരുന്നു. മല കയറാനുള്ള ആർജ്ജവത്തോടെ വലിയൊരു ട്രാവലർ ബാഗും തൂക്കി അവർ മുന്നോട്ട് നടന്നു. വർഷത്തിലൊരിക്കൽ ഇവിടെ വരും കൊച്ചിക്കാരൻ വിഷ്ണു പറയുന്നു.

മൂകാംബികയിലേക്ക് കടക്കുമ്പോൾ തന്നെ നല്ല കർപ്പൂരത്തിന്റെയും, ചന്ദനത്തിരിയുടെയും ഗന്ധം ലഭിക്കും.   അമ്പലത്തിന്റെ വഴിയോട് ചേർന്ന് തന്നെ  നല്ല കോഫി കിട്ടും. അതൊരെണ്ണം കുടിച്ചു വീണ്ടും നടക്കാൻ ആരംഭിച്ചു. അമ്പലത്തിന്റെ ഗ്രൗണ്ടിനപ്പുറം ചെറിയൊരു പാലം പാലമുണ്ട്. പോകുന്നവഴിക്ക് നന്ദികേശനെയും കാണാം. ഒഴുകിയെത്തുന്ന ഭക്തർ ഏറെയാണ്. മല കയറാൻ വരുന്ന യാത്ര പ്രേമികൾ അതിലേറെയും. ശങ്കരാചര്യ സന്നിധിയിലേക്ക് ഇവിടെന്നും ജീപ്പ് ലഭിക്കുമൊരാൾക്ക് 300 രൂപയാണ് ചാർജ്. അതല്ലങ്കിൽ കാട് വഴി നടന്നു കയറാം. പക്ഷെ സുരക്ഷാ കമീകരങ്ങൾ കാരണം പലപ്പോഴും ഇവിട കൂടിയുള്ള യാത്ര നടക്കില്ല.

കാടുകയറാൻ തുടങ്ങിയാൽ മനോഹരമായ കാഴ്ചകളാണ്. നോക്കുന്നയിടങ്ങളിലെല്ലാം കാട് മാത്രം, വലിയ മരങ്ങൾ, ഭ്രമിപ്പിക്കുന്ന കാറ്റ്, നിഗൂഢമായ കൈ വഴികൾ അങ്ങനെത്രയോ കാഴ്ചകൾ നിങ്ങളെ തേടിയിരിക്കുന്നു. കാട് കയറി ആസ്വദിക്കുന്നവർ ഒരിക്കലെങ്കിലും അനുഭവിച്ചറിയേണ്ട സ്ഥലമാണ് കൊടചാദ്രി. ശരിക്കും ആൾക്കാർ പറയുന്നത് കുടചാദ്രി എന്നാണ് പ്രേദേശവാസിയായ വിമൽ അതിനെ തിരുത്തി ‘കൊടചാദ്രി എന്ന് പറയു’. കാട്ടിലൂടെയാണ് നടത്താമെങ്കിൽ ഉറപ്പായും അട്ട ഉണ്ടാകും. തീയോ, ഉപ്പോ കയ്യിൽ കരുതുന്നത് അഭികാമ്യം 

കൊടചാദ്രിയിലേക്ക് കയറുന്ന വഴിക്ക് മലയാളികളുടെ പ്രിയപ്പെട്ട തങ്കപ്പൻ ചേട്ടന്റെ ചായക്കടയുണ്ട്. തണുപ്പത്തൊരു ചായയും  കുടിച്ചു വീണ്ടും യാത്ര തുടരാവുന്നതാണ്. കുത്തനെയുള്ള കയറ്റവും, ഇറക്കവും, വളയലും,കുഴികളും അങ്ങനെ അവിടുത്തെ നാട്ടു വഴികൾക്ക് പല വിധ സ്വഭാവമാണ്.

സർവ്വജ്ഞ പീഠത്തിലേക്ക് കയറുന്ന റോഡിന്റെ വശത്തായി വണ്ടി പാർക്ക് ചെയ്യും. ഇനിയങ്ങോട്ട് നടന്നു കയറണം. കാണുന്നത് പോലെ അത്ര എളുപ്പത്തിൽ കയറി അവസാനിപ്പിക്കാൻ കഴിയുന്ന ദൂരമല്ല ശങ്കരാചാര്യരുടെ സന്നിധിയിലേക്ക്. ദൂരമേറെയുണ്ട്. വഴിയോ കുത്തനെയുള്ള കഠിനമായത്. പിന്നിടുന്ന വഴികളിൽ ചെറിയ കടലുണ്ട് ഇരുന്ന് വിശ്രമിക്കാനുള്ള ഇടവുമുണ്ട്. മുകളിലെത്തി കഴിഞ്ഞാൽ ഇത്രയും ദൂരം നടന്നു കയറിയതിനു പ്രതിഫലമെന്നോണം ശങ്കരാചാര്യനെയും, പറന്നു കിടക്കുന്ന ഉഗ്രൻ കാഴ്ചയും അനുഭവിക്കാം 

കൂടാതെ ചിത്രമൂലയിലേക്കുംപോകാം. സൗപർണിക നദിയുടെ ഉത്ഭവകേന്ദ്രമാണ് കുടജാദ്രി മലയുടെ മുകളിൽ നിന്ന് 500 മീറ്റർ താഴെയുള്ള ചിത്രമൂല. ചെങ്കുത്തായ ഇറക്കമാണത്. അവിടെപ്പോഴും വഴുക്കൽ ഉണ്ടാക്കും. വളരെ പതിയെ സൂക്ഷിച്ചു നടന്നാൽ  ഒരു ഗുഹയ്ക്കു മുന്നിലെത്താം. ചെറിയ ജലപാത ഇതിലൂടെ കടന്നു പോകുന്നു.  കുടചാദ്രി ആസ്വദിച്ചു താഴേക്ക് ഇറങ്ങിയത്‌ തിരിച്ചു പോകാനുള്ള കൊല്ലൂർ വണ്ടി ലഭിക്കും   

കുടചാദ്രിയുടെ പ്രേദേശങ്ങളിൽ തന്നെ  രണ്ടു അമേരിക്കക്കാർ ഒരു ഫാം വിലയ്ക്കെടുത്ത് അവിടെ ആശ്രമം സ്ഥാപിച്ച് ഭക്തിമാർഗ്ഗത്തിൽ ജീവിക്കുന്നു. ഉച്ചക്ക് രണ്ടു ന്മണി മുതൽ നാല് മാണി വരെയാണ് പ്രേവേശന സമയം. തിരിച്ചു കൊല്ലൂരെത്തി കഴിഞ്ഞാൽ സൗപർണ്ണികയിൽ ഒരു കുളി എല്ലാവര്ക്കും നിര്ബന്ധമാണ്.

കൊടചാദ്രി എല്ലാ യാത്രകള് നിന്ന് സവിശേഷത അർഹിക്കുന്നു. മാറി വരുന്ന കാലാവസ്ഥയും, ഏറ്റവും മുകളിലത്തെ കാഴ്ചാനുഭവവും, ഇത്രയും ദൂരം താണ്ടി മുകളിലെത്തിയതിന്റെ സന്തോഷം ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമ്മകളിലൊന്നാണ്