തലവേദനയോ, കാഴ്ചക്കുറവോ കാരണം കണ്ണകള്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍, ഭംഗിക്കായി കണ്ണടകള്‍ ധരിക്കുന്നവരുമുണ്ട്. എന്നാല്‍, കണ്ണടകളുടെ ഉപയോഗം ശരിയായ ക്രമത്തിലല്ലെങ്കില്‍ അത് നമ്മളില്‍ ഗുരുതരമായ കാഴ്ച പ്രശ്നങ്ങള്‍ക്ക് കാരണമാകാം.
ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് കണ്ണടയിലൂടെയുള്ള വ്യൂ, അഥവ നോട്ടമാണ്. കണ്ണടയിലൂടെയുള്ള നോട്ടം ശരിയായ രീതിയിലായിരിക്കണം എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
കണ്ണടകള്‍ ഉപയോഗിക്കുന്നവരില്‍ മിക്കവരിലും കണ്ടുവരുന്ന ഒന്നാണ് ലെന്‍സിന് ഉള്ളിലൂടെ നോക്കുന്നതിന് പകരം ലെന്‍സിന് മുകളിലൂടെ നോക്കുക എന്നത്. ഇത് കാഴ്ച പ്രശ്നങ്ങളിലേക്ക് നയിക്കാം.
കണ്ണിന്റെ കൃഷ്ണമണിയുടെ രൂപത്തില്‍ തന്നെ ഇത് മാറ്റം വരുത്താന്‍ സാദ്ധ്യതയുണ്ട്. ഇതുവഴി കണ്ണിനുള്ളിലേക്കുള്ള പ്രകാശ പ്രവാഹത്തിന്റെ അളവില്‍ കുറയുന്നതിന് കാരണമാകാം. ഇത് കാഴ്ച സംബന്ധമായ പല ഗുരുതര പ്രശ്നങ്ങളിലേക്കും നമ്മേ നയിച്ചേന്നുവരാം.
കണ്ണടയുടെ സന്തുലനാവസ്ഥയാണ് മറ്റൊരു പ്രശ്നം. അതായത് നിരന്തരമായ ഉപയോഗം കണ്ണടയുടെ ആങ്കിളുകളില്‍ മാറ്റം വരുത്താന്‍ സാദ്ധ്യതയുണ്ട്. അതിനാല്‍ ഇടയ്ക്ക് ഒപ്ടിക്കല്‍ ഷോറൂമുകളില്‍ പോയി കണ്ണടയുടെ ആങ്കിള്‍ ക്രമീകരിക്കുന്നത് നല്ലതാണ്.