അബൂദബി: ‘ഓളപ്പരപ്പിലൂടെ സൗഹൃദ യാത്ര’ എന്ന പേരിൽ പയ്യന്നൂർ സൗഹൃദ വേദി അബൂദബി കുടുംബസംഗമം ബോട്ടിൽ സംഘടിപ്പിച്ചു. സംഘാടനത്തിലെ പുതുമയും മികവും കൊണ്ട് പരിപാടി കുടുംബാംഗങ്ങൾക്ക് വേറിട്ട അനുഭവം സമ്മാനിച്ചു. നാലു മണിക്കൂർ നീണ്ട ബോട്ട് യാത്രയിൽ സൗഹൃദവേദി കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
ജ്യോതിഷ് കുമാർ, രാജേഷ് കോടൂർ, വൈശാഖ് ദാമോദരൻ, വി.ടി.വി. ദാമോദരൻ, ദിനേഷ് ബാബു, സുരേഷ് പയ്യന്നൂർ, ബി. ജ്യോതിലാൽ, രഞ്ജിത്ത് പൊതുവാൾ, സന്ദീപ് വിശ്വനാഥൻ, അജിൻ പോത്തേര, രമേഷ് മാധവൻ, രഞ്ജിത്ത് രാമൻ, പ്രവീൺ കുമാർ, സതീഷ് കുമാർ, അബ്ദുൽ ഗഫൂർ, പി.എസ്. മുത്തലിബ്, രാജേഷ് പൊതുവാൾ, സി.കെ. രാജേഷ് എന്നിവർ നേതൃത്വം നൽകി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു